തൊഴിൽ നിയമനങ്ങളുമായി രാജ്യത്തെ ഐടി കമ്പനികൾ. എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് നിയമനം നടത്തുന്ന തസ്തികകളുടെ എണ്ണത്തിൽ കുറവ്. 2022-23 മൂന്നാം പാദത്തിൽ ഇൻഫോസിസ് ഏകദേശം 6,000 പുതിയ ജീവനക്കാരെ നിയമിച്ചു.
2023 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ പുതിയ നിയമനങ്ങളിൽ കുറവ് . കമ്പനി 50,000 പേരെ പുതിയതായി നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ നിയമിച്ചത് 40,000 പേരെ മാത്രം.
ഈ വർഷവും കമ്പനി നിയമനങ്ങൾ നടത്തുമെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിലഞ്ജൻ റോയ് പറഞ്ഞു. എന്നാൽ എത്രപേരെ നിയമിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. മൈസൂരിൽ ഇൻഫോസിസിന്റെ പരിശീലന പരിപാടിയിൽ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് ഓരോ വർഷവും അംഗമാകുന്നത്.
എച്ച്‌സിഎല്ലിൻെറയും പുതിയ തൊഴിൽ നിയമനത്തിലും കുറവുണ്ടായി.ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ പുതിയ ജീവനക്കാരുടെ എണ്ണം കഴിഞ്ഞ പാദത്തിൽ നിന്ന് 2,197 ആയി കുറഞ്ഞു.നാ വിപ്രോ, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ , എച്ച്സിഎൽ ടെക് ആണ് ഏറ്റവും കൂടുതൽ ജീവനക്കാരെ നിയമിച്ചത്.
എച്ച്‌സിഎൽ ടെക്, ഇൻഫോസിസ് എന്നിവയുടെ തൊഴിൽ നിയമനങ്ങൾ ഡിസംബർ പാദത്തിൽ മന്ദഗതിയിലാണ്., വിപ്രോയും ടിസിഎസും തൊഴിലാളികളെ കുറച്ചിട്ടുണ്ട്.
അതേസമയം രാജ്യാന്തര തലത്തിൽ ടെക്ക് കമ്പനികൾ ജീവനക്കാരെ കുറക്കുകയാണ്. ഇതോടകം രണ്ട് ലക്ഷത്തിലധികം ടെക്കികൾക്ക് തൊഴിൽ നഷ്ടമായതായി റിപ്പോർട്ടുകൾ വന്നിരുന്നു. ആമസോൺ, ട്വിറ്റർ, മെറ്റാ തുടങ്ങിയ കമ്പനികളിലെ പിരിച്ചുവിടലുകൾക്ക് പിന്നാലെ, ചെലവ് ചുരുക്കൽ ശ്രമത്തിന്റെ ഭാഗമായി അഡോബിയും നൂറോളം ജീവനക്കാരെ ഒഴിവാക്കിയിരുന്നു.
കോര്‍പ്പറേറ്റ്, ടെക്‌നോളജി എന്നീ മേഖലകളില്‍ നിന്നും ഏകദേശം 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആദ്യം ആമസോണ്‍ പ്രഖ്യാപിച്ചിരുന്നങ്കിലും പിന്നീട് കൂടുതൽ ജീവനക്കാരെ ഒഴിവാക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു.
കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇപ്പോൾ നടക്കുന്നത്.