ബെംഗളൂരു: ഇൻഫോസിസിൽ ഇനി ജോലി നേടുന്നവർക്ക് ജോബ് ഓഫർ ഇമെയിലിൽ ലഭിക്കില്ല. പുതിയതായി റിക്രൂട്ട് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾ കമ്പനിയുടെ സിസ്റ്റത്തിൽ ലോഗിൻ ചെയ്യാൻ കമ്പനി ആവശ്യപ്പെടും. തൊഴിൽ നിയമനത്തിലെ അപാകതകൾ പരിഹരിക്കുന്നതിനാണ് പുതിയ നടപടി. ഇന്ത്യൻ സോഫ്‌റ്റ്‌വെയർ വ്യവസായ രംഗത്തെ ഫ്രഷർമാരുടെ കാലതാമസം സംബന്ധിച്ച വിവാദങ്ങൾക്കിടയിലാണ് പുതിയ നിയമന പ്രക്രിയ. റിക്രൂട്ട്‌മെൻ്റ് തട്ടിപ്പുകൾ തടയുക മാത്രമല്ല, ഉദ്യോഗാർത്ഥികൾക്ക് മികച്ച റിക്രൂട്ട്മന്റ് അനുഭവം നൽകുകയും ചെയ്യുന്ന നടപടിയാണിത്. റിക്രൂട്ട്മൻ്റ് പ്രക്രിയ പൂർണമായിം കടലാസ് രഹിതമാക്കാനാണ് ഇൻഫോസിസ് ശ്രമിക്കുന്നത്.
ഇൻഫോസിസ് കരിയർ വെബ്‌സൈറ്റിലും അറിയിപ്പ് ഇൻഫോസിസിൻ്റെ കരിയർ വെബ്‌സൈറ്റിലും ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പ് നൽകിയിട്ടുണ്ട്. ഇൻഫോസിസിൻ്റെ ഓഫർ ലെറ്ററും അനുബന്ധ രേഖകളും കരിയർ സൈറ്റിൽ മാത്രമേ ലഭ്യമാകൂ എന്ന പ്രധാന അറിയിപ്പാണ് ഉദ്യോഗാർത്ഥികൾക്ക് നൽകിയിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്യാം. ഉദ്യോഗാർത്ഥികൾക്ക് ഇനി മുതൽ ഓഫർ ലെറ്ററുകൾ അറ്റാച്ച് ചെയ്ത ഇമെയിലുകൾ അയയ്ക്കില്ല എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. https://career.infosys.com/offerValidation എന്ന ലിങ്കിലൂടെ ഓഫർ ലെറ്ററിന് ആക്സസ് ലഭിക്കും.
റിക്രൂട്ട്‌മെൻ്റ് പ്രക്രിയകളിലെ ദുരുപയോഗം തടയുന്നതിനും ഉദ്യോഗാർത്ഥികൾ തട്ടിപ്പിന് ഇരയാകാതിരിക്കാനുമാണ് പുതിയ നടപടി. ഇന്ത്യൻ സോഫ്‌റ്റ്‌വെയർ മേഖലയിൽ അനുഭവസമ്പത്തില്ലാത്തവരുടെ നിയമനം വൈകുന്നു എന്ന പരാതികൾക്കിടയിലാണ് കാലതാമസം സംബന്ധിച്ച വിവാദങ്ങൾക്കിടയിലാണ് പുതിയ നിയമന പ്രക്രിയ വൈകുന്നത്. ഈ സമീപനം റിക്രൂട്ട്‌മെൻ്റ് തട്ടിപ്പ് തടയാൻ സഹായിക്കുമെന്ന് മാത്രമല്ല മറ്റ് തൊഴിലുടമകളുടെ ഓഫർ ലെറ്റർ താരതമ്യം ചെയ്ത് ഉദ്യോഗാർത്ഥികൾ നിയമനം ഒഴിവാക്കുന്നത് തടയാനുമാകും.
വൈകുന്ന തൊഴിൽ നിയമനങ്ങൾ
രണ്ട് വർഷം മുമ്പ് ബിരുദധാരികൾക്ക് ഇൻഫോസിസ് തൊഴിൽ അവസരങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നിയമനങ്ങൾ മന്ദഗതിയിലാണെന്ന് ആരോപണമുണ്ട്. 2000-ലധികം എഞ്ചിനീയറിംഗ് ബിരുദധാരികൾ ഇൻഫോസിസിൽ ലഭിച്ച ജോലികളുടെ നിയമനം കാത്തിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഐടി ജീവനക്കാരുടെ ലേബർ യൂണിയനായ നാസൻ്റ് ഇൻഫർമേഷൻ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് തൊഴിൽ മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. 2022 ഏപ്രിലിൽ അയച്ച ഓഫർ ലെറ്ററുകളിലാണ് ഇതുവരെ തൊഴിൽ നിയമനം നടന്നിട്ടില്ലാത്തത്. ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കിയെങ്കിലും മിക്കവർക്കും ജോലി ലഭിച്ചില്ല എന്നും പരാതിയുണ്ട്.