Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പ്രൊബേഷനറി ജീവനക്കാരെ പിരിച്ചുവിട്ട് ഇൻഫോസിസും

ബെംഗളൂരു: പരിശീലനം പൂർത്തിയാക്കിയ പ്രൊബേഷനറി ജീവനക്കാരെ സ്ഥിരപ്പെടുത്താതെ ഇൻഫോസിസും പിരിച്ചയയ്ക്കുന്നു. ഇ‌ന്റേണൽ അസസ്മെന്റിൽ കുറഞ്ഞമാർക്ക് ആയതിനാലാണെന്നാണു വിശദീകരണം.

വിപ്രോ സമാന നടപടി സ്വീകരിച്ചതിനു പിന്നാലെയാണിത്. ശരാശരിക്കാരെ നിലനിർത്തുന്നില്ലെന്നാണു കമ്പനികളുടെ നിലപാട്.

അതേസമയം, പ്രോജക്ടുകൾ ലഭിക്കാത്ത ടീമിലെ അംഗങ്ങളോടാണ് പിരിഞ്ഞു പോകാൻ ആവശ്യപ്പെടുന്നതെന്ന് പുറത്താക്കപ്പെട്ട ചിലർ പറയുന്നു. രാജ്യത്തെ ഐടി കമ്പനികൾ വ്യാപകമായി ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.

പരിശീലന കാലത്തെ പ്രകടനത്തിനുള്ള മാർക്ക് 20 ശതമാനത്തിൽ താഴെയാണെന്നു ചൂണ്ടിക്കാട്ടി 452 പേരെ വിപ്രോ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി സംഘടന നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (നിറ്റ്സ്) കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കത്തയച്ചിരുന്നു.

2022 മാർച്ച് മുതൽ ജൂലൈ വരെ സ്റ്റൈപൻഡ് പോലുമില്ലാതെ പരിശീലനം പൂർത്തിയാക്കിയവരെയാണ് ജനുവരി 20ന് പിരിച്ചു വിട്ടത്.

X
Top