
ബെംഗളൂരു: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്‍ഫോസിസിന്റെ സംയോജിത അറ്റാദായാത്തില്‍ മൂന്ന് ശതമാനം വളര്‍ച്ച.
വാര്‍ഷികാടിസ്ഥാനത്തില്‍ മൂന്ന് ശതമാനം വളര്‍ച്ചയോടെ അറ്റാദായം 6,212 കോടി രൂപയിലെത്തി. 2022-23 വര്‍ഷത്തിലെ ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 6,012 കോടി രൂപയായിരുന്നു.
സംയോജിത വരുമാനം ഏഴ് ശതമാനം വര്‍ധിച്ച് 38,994 കോടി രൂപയിലുമെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വരുമാനം 36,538 കോടി രൂപയായിരുന്നു.
കമ്പനിയുടെ പ്രവര്‍ത്തന ലാഭം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 21.2 ശതമാനമാണ്. ഓഹരി ഒന്നിന് 18 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്‍ഫോസിസ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ വരുമാന വളര്‍ച്ചാ മാര്‍ഗ്ഗനിര്‍ദ്ദേശം ഒന്നു മുതല്‍ 2.5 ശതമാനമായി കുറച്ചു. കഴിഞ്ഞ പാദത്തില്‍ വളര്‍ച്ച മാര്‍ഗ്ഗനിര്‍ദ്ദേശം നാല് മുതല്‍ ഏഴ് ശതമാനത്തില്‍ ന്നിന്നും ഒന്നു മുതല്‍ 3.5 ശതമാനമായി കുത്തനെ കുറച്ചിരുന്നു.
കമ്പനിയുടെ ഓഹരികള്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഉയര്‍ന്നത് 10.80 ശതമാനമാണ്. അതായത് ഓഹരി വില 1,348 രൂപയില്‍ നിന്നും 1,494 രൂപയിലേക്ക് ഉയര്‍ന്നു.