കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഇന്‍ഫോസിസ് മൂന്നാം പാദ പ്രവര്‍ത്തനഫലം: ലാഭം 13 ശതമാനമുയര്‍ന്ന് 6586 കോടി രൂപയായി, വരുമാന വളര്‍ച്ച 20 ശതമാനം

ബെംഗളൂരു: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവിട്ടു. ഏകീകൃത അറ്റാദായം 13.4 ശതമാനം ഉയര്‍ന്ന് 6586 കോടി രൂപയായപ്പോള്‍ ഏകീകൃത പ്രവര്‍ത്തന വരുമാനം 20.2 ശതമാനം വര്‍ധിച്ച് 38318 കോടി രൂപയിലെത്തിയിട്ടുണ്ട്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തില്‍ 31867 കോടി രൂപയായിരുന്നു ഏകീകൃത പ്രവര്‍ത്തന വരുമാനം

സ്ഥിരമായ കറന്‍സിയില്‍, വാര്‍ഷിക വരുമാന വളര്‍ച്ച 13.7 ശതമാനവും തുടര്‍ച്ചയായ വളര്‍ച്ച 2.4 ശതമാനവുമാണ്. ഡിജിറ്റല്‍ വരുമാനം മൊത്തം വരുമാനത്തിന്റെ 62.9 ശതമാനമായി.സ്ഥിരമായ കറന്‍സിയില്‍ ഇത്21.7 ശതമാനമാണ്.

മിക്ക ബിസിനസ് സെഗ്മെന്റുകളുടേയും പ്രദേശങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെയും വാര്‍ഷിക വളര്‍ച്ച സ്ഥിരമായ കറന്‍സിയില്‍ ഇരട്ട അക്കത്തിലാണ്. വലിയ ഇടപാടുകളുടെ മൊത്തകരാര്‍ മൂല്യമായ 3.3 ബില്യണ്‍ ഡോളര്‍ എട്ട് വര്‍ഷത്തെ ഉയര്‍ന്നതാണെന്നും കമ്പനി പറയുന്നു. അതേസമയം പ്രവര്‍ത്തന മാര്‍ജിന്‍ കഴിഞ്ഞവര്‍ഷത്തെ 23.5 ശതമാനത്തില്‍ നിന്ന് 21.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

തുടര്‍ച്ചയായി നോക്കുമ്പോള്‍ മാറ്റമില്ലാതെയാണ് പ്രവര്‍ത്തന മാര്‍ജിന്‍ നിലവാരം. ‘ചിലവ് ഒപ്റ്റിമൈസേഷന്‍ ആനുകൂല്യങ്ങള്‍ കാരണം പ്രവര്‍ത്തന മാര്‍ജിനുകള്‍ സ്ഥിരത നിലനിര്‍ത്തി. ഇത് ഓപ്പറേറ്റിംഗ് പാരാമീറ്ററുകളിലെ സീസണല്‍ ബലഹീനതയുടെ ആഘാതം നികത്തുന്നു,” ഇന്‍ഫോസിസ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നിലഞ്ജന്‍ റോയ് പറഞ്ഞു.

ജീവനക്കാരുടെ കൊഴിഞ്ഞ്‌പോക്ക് കുറഞ്ഞിട്ടുണ്ടെന്നും വരും പാദത്തില്‍ അതിനിയും തുടരുമെന്നും റോയ് അറിയിക്കുന്നു. കഴിഞ്ഞ പന്ത്രണ്ട് മാസം 24.3 ശതമാനമാനം ഐടി പ്രൊഫഷലുകളാണ് സ്വയമേവ രാജിവച്ചത ്. മുന്‍ പാദത്തില്‍ ഇത് 27.1 ശതമാനവും കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 25.5 ശതമാനവുമായിരുന്നു.

പ്രതീക്ഷകളേക്കാള്‍ ഉയര്‍ന്ന പ്രകടനമാണ് ഡിസംബറിലവസാനിച്ച പാദത്തില്‍ കമ്പനി നടത്തിയിരിക്കുന്നത്. ബ്രോക്കറേജ് പോള്‍ പ്രകാരം പ്രവര്‍ത്തനവരുമാന അനുമാനം 37,613 കോടി രൂപ മാത്രമായിരുന്നു. 10.5 ശതമാനം വര്‍ധനവില്‍ 6418 കോടി രൂപ ഏകീകൃത നികുതി കഴിച്ചുള്ള ലാഭവും പ്രതീക്ഷിക്കപ്പെട്ടു.

നടപ്പ് സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച 16-16.5 ശതമാനമാക്കിയ ഉയര്‍ത്തിയ കമ്പനി, 21-22 ശതമാനം വളര്‍ച്ചയാണ് പ്രവര്‍ത്തന മാര്‍ജിനില്‍ പ്രതീക്ഷിക്കുന്നത്.

X
Top