ബെംഗളൂരു: ഓഹരി തിരിച്ചുവാങ്ങല്‍ നടപടി പ്രഖ്യാപിക്കാനിരിക്കെ ഇന്‍ഫോസിസ് ഓഹരികള്‍ ചൊവ്വാഴ്ച 2.66 ശതമാനം ഇടിവ് നേരിട്ടു. ഈ മാസം 13 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തിരിച്ചുവാങ്ങല്‍ പരിഗണിക്കുമെന്ന് കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിക്കുകയായിരുന്നു.
ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫരീസ് പറയുന്നത് പ്രകാരം 8700-9500 കോടി രൂപയുടെ ഓഹരികളായിരിക്കും തിരിച്ചുവാങ്ങുക. 2021 സെപ്തംബറിലാണ് ഇന്‍ഫോസിസ് ഇതിന് മുന്‍പ് ഷെയര്‍ ബൈ ബാക്ക് നടപടി സംഘടിപ്പിച്ചത്. അതിന് മുന്‍പ് 2019 ല്‍ 8260 കോടി രൂപയുടെ ഓഹരികളും 2017 ല്‍ 13,000 കോടി രൂപയുടെ ഓഹരികളും തിരിച്ചുവാങ്ങി.
2021ല്‍ 9200 കോടി രൂപയുടെ ബൈബാക്കാണ് നടത്തിയത്. 1625 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഇന്‍ഫോസിസ് ഓഹരി വാങ്ങാന്‍ ബ്രോക്കറേജ് സ്ഥാപനം സിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.