കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഇന്‍ഫോസിസിന്റെ ഓഹരി ഇടിവ് നേരിടുമെന്ന്‌ പ്രവചനം

ന്യൂഡല്‍ഹി: ഇന്‍ഫോസിസിന്റെ ഓഹരികള്‍ വെള്ളിയാഴ്ച ഇടിയുമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പറയുന്നു. എന്‍ വൈ എസ് ഇയിലെ പ്രീ-മാര്‍ക്കറ്റ് സെഷനില്‍ ഏകദേശം 7 ശതമാനം ഇടിഞ്ഞ അമേരിക്കന്‍ ഡെപ്പോസിറ്ററി രസീതുകള്‍ (എഡിആര്‍) ചൂണ്ടിക്കാട്ടിയാണ് നിഗമനം. ഇന്‍ഫോസിസ് എഡിആര്‍ 6.83 ശതമാനം ഇടിഞ്ഞ് 16.50 ഡോളറിലാണ് വ്യാപാരത്തിലുള്ളത്.

ഐടി കമ്പനി 2024 സാമ്പത്തിക വര്‍ഷത്തെ സ്ഥിര കറന്‍സി (സിസി) വരുമാന വളര്‍ച്ച അനുമാനം 1-3.5 ശതമാനമായി പരിഷ്‌ക്കരിച്ചിരുന്നു. നേരത്തെ 4-7 ശതമാനം കണക്കുകൂട്ടിയ സ്ഥാനത്താണിത്. ഇതാണ് ഓഹരിയെ ബാധിക്കുക.

ഇബിറ്റ മാര്‍ജിന്‍ അനുമാനം 20-22 ശതമാനമായി നിലനിര്‍ത്താന്‍ കമ്പനി തയ്യാറായിട്ടുണ്ട്. വരുമാന അനുമാനം കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 1-3.5 ശതമാനം അനുമാനം കണക്കുകൂട്ടിയതിനേക്കാള്‍ കുറവാണ്.

X
Top