മുംബൈ: ബോണസ് ഓഹരി പ്രഖ്യാപനത്തെ തുടര്‍ന്ന് ജിപിടി ഇന്‍ഫ്രാപ്രൊജക്ട്‌സ് ഓഹരി ചൊവ്വാഴ്ച 3 ശതമാനം ഉയര്‍ന്ന് 120 രൂപയിലെത്തി. 1:1 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ നല്‍കുന്നത്. നവംബര്‍ 26 ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തിന് ശേഷം രണ്ട് മാസങ്ങള്‍ക്കുള്ളില്‍ വിതരണം പൂര്‍ത്തിയാക്കും.
ജിപിടി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയാണ് ജിപിടി ഇന്‍ഫ്രാപ്രോജക്ട്‌സ്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിപിടി ഇന്‍ഫ്രാപ്രോജക്ട്‌സിന് സ്ലീപ്പര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിങ്ങനെ രണ്ട് ഡിവിഷനുകളുണ്ട്. ഇന്‍ഫ്രാ സ്‌റ്റോക്ക് 2022ല്‍ 42 ശതമാനം വര്‍ധന നേടി.
റെയില്‍വേ, റോഡുകള്‍, വിമാനത്താവളങ്ങള്‍, ജലസേചനം തുടങ്ങിയ അടിസ്ഥാന സൗകര്യ നിര്‍മ്മാണ പദ്ധതികളിലാണ് ജിപിടി ഇന്‍ഫ്രാ ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള റെയില്‍വേ സംവിധാനങ്ങള്‍ക്കായി കോണ്‍ക്രീറ്റ് സ്ലീപ്പറുകള്‍ നിര്‍മ്മിക്കുന്നതിലും കോണ്‍ക്രീറ്റ് സ്ലീപ്പര്‍ സാങ്കേതികവിദ്യ കൈമാറുന്നതിലുമാണ് സ്ലീപ്പര്‍ ഡിവിഷന്‍. കമ്പനിയുടെ പനാഗഡ് യൂണിറ്റ് റെയില്‍വെ റിസര്‍ച്ച്, ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) അംഗീകാരം നല്‍കിയിട്ടുണ്ട്.