
ന്യൂഡല്‍ഹി: മൂലധന നിക്ഷേപം 10 ലക്ഷം കോടി രൂപയായി ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെ ഇന്‍ഫ്രാ ഓഹരികള്‍ ശക്തി പ്രാപിച്ചു. ഇതെഴുതുമ്പോള്‍ നിഫ്റ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ ഉയര്‍ന്ന് 5,093 ലെവലിലാണുള്ളത്. 6 ശതമാനം റാലിയോടെ ഇന്ത്യന്‍ ഹോട്ടല്‍സാണ് നേട്ടത്തില്‍ മുന്നില്‍.
സീമന്‍സ്, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഐആര്‍സിടിസി, ശ്രീ സിമന്റ്, ഗെയില്‍, എംആര്‍എഫ്, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, എല്‍ ആന്‍ഡ് ടി, പവര്‍ ഗ്രിഡ്, ഭാരതി എയര്‍ടെല്‍, എന്‍ടിപിസി, അള്‍ട്രാടെക് സിമന്റ് എന്നിവ ഒരു ശതമാനത്തിനും 3 ശതമാനത്തിനും ഇടയില്‍ നേട്ടമുണ്ടാക്കി.
കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ്, പെട്രോനെറ്റ് എല്‍എന്‍ജി, ഡിഎല്‍എഫ്, അശോക് ലെയ്ലാന്‍ഡ്, ടാറ്റ പവര്‍ എന്നിവ അര ശതമാനത്തിലധികം ഉയര്‍ന്നു.
2023-24 സാമ്പത്തിക വര്‍ഷത്തെ മൂലധന നിക്ഷേപം 10 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്താന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ തയ്യാറായി ജിഡിപിയുടെ 3.3 ശതമാനമായ തുക വിദഗ്ധര്‍ പ്രതീക്ഷിച്ചതിലും കൂടുതലാണ്. 9 ലക്ഷം കോടിയാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
2023 സാമ്പത്തിക വര്‍ഷത്തെ കാപക്‌സിനെ അപേക്ഷിച്ച് 33 ശതമാനമാണ് തുക ഉയര്‍ന്നത്. ‘സിമന്റ്, നിര്‍മ്മാണം, എഞ്ചിനീയറിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍, റെയില്‍ തുടങ്ങിയ മേഖലകള്‍ക്ക് ഇത് നല്ല വര്‍ഷമായിരിക്കും,” വെല്‍ത്ത്ബാസ്‌ക്കറ്റ് ക്യൂറേറ്ററും റുപ്പീറ്റിംഗ് സ്ഥാപകനുമായ സാഗര്‍ ലെലെ പറയുന്നു.