രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഐപിഒ 30-45 ദിവസത്തിനുള്ളില്‍: ഇനോക്‌സ് ഗ്രീന്‍ എനര്‍ജി സിഇഒ

മുംബൈ: ഇനോക്‌സ് വിന്‍ഡിന്റെ അനുബന്ധ കമ്പനിയായ ഇനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് 740 കോടി രൂപയുടെ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗി(ഐപിഒ)ന് ഒരുങ്ങുന്നു. വരുന്ന 30-45 ദിവസങ്ങള്‍ക്കുള്ളില്‍ പ്രാഥമിക വിപണിയില്‍ പ്രവേശിക്കുമെന്ന് കമ്പനി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ (സിഇഒ) കൈലാഷ് ലാല്‍ താരചന്ദാനി പിടിഐയോട് പറഞ്ഞു. ഇത് പ്രകാരം 370 കോടി രൂപ വീതമുള്ള ഓഫര്‍ ഫോര്‍ സെയ്‌ലും ഫ്രഷ് ഇഷ്യുവുമാണ് നടത്തുക.

ഓഫര്‍ ഫോര്‍ സെയ്‌ലില്‍ പ്രമോട്ടര്‍മാരായ ഇനോക്‌സ് വിന്‍ഡ് ഓഹരികള്‍ വിറ്റഴിക്കും. ഫ്രഷ് ഇഷ്യുവിലൂടെ സ്വരൂപിക്കുന്ന തുക വായ്പകള്‍ അടച്ചുതീര്‍ക്കാനും മറ്റ് കോര്‍പറേറ്റ് ഉദ്ദേശങ്ങള്‍ക്കും വിനിയോഗിക്കുമെന്നും കമ്പനി അറിയിച്ചു. പ്രീ ഐപിഒ പ്ലെയ്‌സ്മന്റ് നടത്താനും ശ്രമമുണ്ട്.

അതിലൂടെ ലഭിക്കുന്ന നിക്ഷേപങ്ങള്‍ക്കനുസരിച്ച് ഫ്രഷ് ഇഷ്യുവിന് ലഭ്യമാകുന്ന ഓഹരികളുടെ എണ്ണത്തില്‍ കുറവ് വരും. വിന്‍ഡ് ഫാം പ്രൊജക്ടിന്റെ പ്രവര്‍ത്തനങ്ങളും അറ്റകുറ്റ പണികളും നിര്‍വഹിക്കുന്ന കമ്പനിയാണ് ഇനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ്. വിന്‍ഡ് ഫാമിന്റെ പ്രധാനഘടകങ്ങളായ വിന്‍ഡ് ടര്‍ബിന്‍ ജനറേറ്ററുകളും മറ്റ് ഉപകരണങ്ങളും സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും അറ്റകുറ്റപണികള്‍ നടത്തുകയും ചെയ്യുന്നു.

ഓഹരികള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞമാസമാണ് മാതൃകമ്പനിയായ ഇനോക്‌സ് വിന്‍ഡ് അനുമതി നല്‍കിയത്. അതേസമയം വിദേശ വിപണിയില്‍ പ്രവേശിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. “തെക്ക് കിഴക്കന്‍ ഏഷ്യയായാലും ഗള്‍ഫ്, ആഫ്രിക്കന്‍ രാജ്യങ്ങളിലെ ചില ഭാഗങ്ങളായാലും ഡിമാന്റ് വര്‍ധിക്കുകയാണ്. ആഭ്യന്തര വിപണിയില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിച്ചാല്‍ അത്തരം മാര്‍ക്കറ്റുകള്‍ ലക്ഷ്യം വയ്ക്കും,”കൈലാഷ് ലാല്‍ താരചന്ദാനി പറഞ്ഞു.

ഇനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് എല്ലാ വര്‍ഷവും 30-40 ശതമാനം വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു. “നിലവില്‍ ഇനോക്‌സ് ഗ്രീന്‍ സര്‍വീസസിന്റെ വിറ്റുവരവ് 160 കോടിക്ക് അടുത്താണ്. അടുത്ത 34 വര്‍ഷത്തിനുള്ളില്‍ ഇത് 400-500 കോടി രൂപയിലെത്തും,” സിഇഒ അറിയിക്കുന്നു.

X
Top