
മുംബൈ: ഇനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) നവംബര്‍ 11 ന് നടക്കും. നവംബര്‍ 15 വരെ നീളുന്ന ഐപിഒയുടെ ആങ്കര്‍ ബുക്ക് തുറക്കുക നവംബര്‍ 10നാണ്. 370 കോടി രൂപ വീതമുള്ള ഓഫര്‍ ഫോര്‍ സെയ്‌ലും ഫ്രഷ് ഇഷ്യുവുമാണ് ഐപിഒയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
മൊത്തം 740 കോടി സമാഹരിക്കാനാണ് ശ്രമം. ഓഫറിന്റെ 75 ശതമാനം സ്ഥാപന നിക്ഷേപകര്‍ക്കായും 15 ശതമാനം ഉയര്‍ന്ന ആസ്തിയുള്ളവര്‍ക്കായും 10 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കായും നീക്കിവച്ചിരിക്കുന്നു. ഇനോക്‌സ് വിന്‍ഡിന്റെ സബ്‌സിഡിയറിയായ ഇനോക്‌സ് ഗ്രീന്‍ എനര്‍ജി ജിഎഫ്എല്‍ ഗ്രൂപ്പില്‍ പെട്ട കമ്പനിയാണ്.
93.84 ശതമാനം ഓഹരികളും ഇനോക്‌സ് വിന്‍ഡിന്റെ കൈവശമാണ്. എഡില്‍വേയ്‌സ് സര്‍വീസസ്, ഡിഎഎം കാപിറ്റല്‍, ഇക്വിറസ് കാപിറ്റല്‍, ഐഡിബിഐ കാപിറ്റല്‍, സിസ്റ്റമാറ്റിക്‌സ് കോര്‍പറേറ്റ് സര്‍വീസസ് എന്നിവര്‍ ഓഫറിന്റെ മര്‍ച്ചന്റ് ബാങ്കറുകളായി പ്രവര്‍ത്തിക്കും. ലിങ്ക് ഇന്‍ടൈമാണ് രജിസ്ട്രാര്‍.
ഓഫര്‍ ഫോര്‍ സെയ്‌ലില്‍ പ്രമോട്ടര്‍മാരായ ഇനോക്‌സ് വിന്‍ഡ് തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കും. ഫ്രഷ് ഇഷ്യുവിലൂടെ സ്വരൂപിക്കുന്ന തുക വായ്പകള്‍ അടച്ചുതീര്‍ക്കാനും മറ്റ് കോര്‍പറേറ്റ് ഉദ്ദേശങ്ങള്‍ക്കും വിനിയോഗിക്കുമെന്നും കമ്പനി അറിയിക്കുന്നു.വിന്‍ഡ് ഫാം പ്രൊജക്ടിന്റെ പ്രവര്‍ത്തനങ്ങളും അറ്റകുറ്റ പണികളും നിര്‍വഹിക്കുന്ന കമ്പനിയാണ് ഇനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ്.
വിന്‍ഡ് ഫാമിന്റെ പ്രധാനഘടകങ്ങളായ വിന്‍ഡ് ടര്‍ബിന്‍ ജനറേറ്ററുകളും മറ്റ് ഉപകരണങ്ങളും സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും അറ്റകുറ്റപണികള്‍ നടത്തുകയും ചെയ്യുന്നത് കമ്പനിയാണ്. ഓഹരികള്‍ വിറ്റഴിക്കാന്‍ ജൂണിലാണ് മാതൃകമ്പനിയായ ഇനോക്‌സ് വിന്‍ഡ് കമ്പനിയ്ക്ക് അനുമതി നല്‍കിയത്.