മുംബൈ: കമ്പനിയുടെ വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായി അടുത്ത സാമ്പത്തിക വർഷത്തിൽ പുതിയതായി 834 സ്‌ക്രീനുകൾ കൂട്ടിച്ചേർക്കാൻ ഉദ്ദേശിക്കുന്നതായി മൾട്ടിപ്ലെക്‌സ് ഓപ്പറേറ്ററായ ഐനോക്‌സ് ലെയ്ഷർ അതിന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
കമ്പനി നിലവിൽ ഇന്ത്യയിലെ 73 നഗരങ്ങളിലായി 692 സ്‌ക്രീനുകൾ പ്രവർത്തിപ്പിക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ മൊത്തം സ്‌ക്രീൻ എണ്ണം 752 ആയി ഉയരുമെന്ന് കണക്കാക്കുന്നു. വിപുലീകരണ തന്ത്രം പിന്തുടരുന്നതിൽ തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും, രാജ്യത്തുടനീളമുള്ള സ്‌ക്രീനുകളുടെ എണ്ണം വിപുലീകരിക്കുന്നതിനും ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്തുന്നതിനുമായി കമ്പനി തുടർച്ചയായി പ്രവർത്തിക്കുന്നതായും ഐനോക്‌സ് ലെയ്ഷർ പറഞ്ഞു.
2022 ജൂൺ 30 ലെ കണക്കനുസരിച്ച് 692 സ്‌ക്രീനുകളുള്ള 163 പ്രോപ്പർട്ടികളോടെ മൊത്തം 1.55 ലക്ഷത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി ഐനോക്‌സിനുണ്ട്. 2022 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 677.87 കോടി രൂപയായിരുന്നു. കഴിഞ്ഞ മാർച്ചിൽ, കമ്പനി അതിന്റെ എതിരാളികളായ പിവിആറുമായി ലയനം പ്രഖ്യാപിക്കുകയും അതിന്റെ ബോർഡ് സംയോജനത്തിന്റെ കരട് പദ്ധതിക്ക് അംഗീകാരം നൽകുകയും ചെയ്തിരുന്നു.