Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

എൻടിപിസി റിന്യൂവബിൾ എനർജിയിൽ നിന്ന് ഓർഡർ സ്വന്തമാക്കി ഐനോക്സ് വിൻഡ്

മുംബൈ: എൻടിപിസി ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള എൻടിപിസി റിന്യൂവബിൾ എനർജി ലിമിറ്റഡിൽ നിന്ന് ഗുജറാത്ത് സംസ്ഥാനത്ത് കമ്മീഷൻ ചെയ്യുന്നതിനായി 200 മെഗാവാട്ട് കാറ്റാടി വൈദ്യുതി പദ്ധതിക്ക് ഓർഡർ നേടി വിൻഡ് എനർജി സൊല്യൂഷൻസ് പ്രൊവൈഡറായ ഐനോക്‌സ് വിൻഡ്.

ഗുജറാത്ത് സംസ്ഥാനത്തെ കച്ച് ജില്ലയിലെ ദയാപർ സൈറ്റിൽ ടേൺകീ അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കും, 2024 ജനുവരിയിൽ പദ്ധതി കമ്മീഷൻ ചെയ്യാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. 2032-ഓടെ മൊത്തത്തിലുള്ള വൈദ്യുതി ഉൽപ്പാദന ശേഷിയുടെ 50% പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ ശേഷിയാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ഇത് എൻടിപിസിയെ സഹായിക്കുമെന്ന് കമ്പനി ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ വർഷം ലഭിച്ച 150 മെഗാവാട്ട് ഓർഡറിന് ശേഷം എൻടിപിസി ഐനോക്സ് വിൻഡ്ന് സമീപകാലത്ത് നൽകുന്ന രണ്ടാമത്തെ പദ്ധതിയാണിത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഐനോക്സ് വിൻഡ് ഗുജറാത്തിൽ എൻടിപിസിക്കായി 50 MW ടേൺകീ വിൻഡ് പദ്ധതി വിജയകരമായി നടപ്പിലാക്കിയിരുന്നു. ഓർഡറിന്റെ ഭാഗമായി, 113 മീറ്റർ റോട്ടർ വ്യാസവും 92 മീറ്റർ ഹബ് ഉയരവുമുള്ള ഡിഎഫ് 113/92 – 2.0 മെഗാവാട്ട് ശേഷിയുള്ള വിൻഡ് ടർബൈൻ ജനറേറ്ററുകൾ ഐനോക്‌സ് വിൻഡ് വിതരണം ചെയ്യുകയും സ്ഥാപിക്കുകയും ചെയ്യും.

പദ്ധതിക്കായി സമഗ്രമായ പ്രവർത്തനവും പരിപാലനവും (O&M) ഐനോക്സ് വിൻഡ് നൽകും. ഇത് അതിന്റെ മൾട്ടി ഗിഗാവാട്ട് ഒ &എം ഫ്ലീറ്റിലേക്ക് കൂട്ടിച്ചേർക്കുകയും മൊത്തത്തിലുള്ള ലാഭക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.

X
Top