
മുംബൈ: 75 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഇനോക്‌സ് വിൻഡ്. നോൺ കോൺവെർട്ടിൽ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 75 കോടി രൂപ സമാഹരിക്കുന്നതിനുള്ള നിർദ്ദേശത്തിന് ബോർഡിന്റെ അംഗീകാരം ലഭിച്ചതായി ഇനോക്‌സ് വിൻഡ് അറിയിച്ചു.
2022 ഒക്‌ടോബർ 19-ന് ചേർന്ന കമ്പനിയുടെ ബോർഡ് യോഗം 10,00,000 രൂപ മുഖവിലയുള്ള ലിസ്‌റ്റുചെയ്‌തതും സുരക്ഷിതമല്ലാത്തതും റിഡീം ചെയ്യാവുന്നതുമായ പ്രിൻസിപ്പൽ പ്രൊട്ടക്റ്റഡ്, മാർക്കറ്റ്-ലിങ്ക്ഡ് നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്ത് കൊണ്ട് മൊത്തം 75,00,00,000 രൂപ വരെ സമാഹരിക്കാൻ അനുമതി നൽകിയതായി ഇനോക്‌സ് വിൻഡ് ബിഎസ്ഇ ഫയലിംഗിൽ പറഞ്ഞു.
ഇന്ത്യയിലെ മുൻനിര കാറ്റാടി വൈദ്യുത പരിഹാര ദാതാക്കളിൽ ഒന്നാണ് ഇനോക്‌സ് വിൻഡ് ലിമിറ്റഡ്. കമ്പനി കാറ്റാടി യന്ത്രങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ടേൺകീ സൊല്യൂഷനുകൾ നൽകുകയും ചെയ്യുന്നു. കമ്പനിയുടെ ഓഹരി 0.57 ശതമാനത്തിന്റെ നേരിയ നഷ്ടത്തിൽ 151.20 രൂപയിലാണ് വ്യാപാരം നടത്തുന്നത്.