Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഐഎൻഎസ് വാഗിർ ഇനി നാവികസേനയുടെ കരുത്ത്

മുംബൈ: കൽവാരി ശ്രേണിയിലെ അഞ്ചാം അന്തർവാഹിനിയായ ഐ.എൻ.എസ്. വാഗിർ നാവികസേനയുടെ ഭാഗമായി. നേവൽ ഡോക്‌യാഡിൽ നടന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ, മസ്ഗാവ് കപ്പൽനിർമാണശാലാ ചെയർമാനും മാനേജിങ് ഡയറക്ടറുമായ നാരായൺ പ്രസാദ് എന്നിവർ പങ്കെടുത്തു.

മസ്ഗാവ് കപ്പൽനിർമാണശാലയിലാണ് അന്തർവാഹിനി നിർമിച്ചത്. ശത്രുക്കളെ ആക്രമിക്കാൻ അതിശക്തമായ ആയുധമാണ് വാഗിറിലൂടെ സേനയ്ക്ക് ലഭിച്ചതെന്ന് നാവികസേനാ മേധാവി പറഞ്ഞു.

പ്രത്യേകതകൾ

  • ശത്രുവിന്റെ റഡാറിനു കീഴിൽ വരില്ല
  • സ്വന്തമായി ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷി
  • പരമാവധി 1150 അടി ആഴത്തിൽ മുങ്ങാനാകും
  • 221 അടി നീളം, 40 അടി ഉയരം. 350 മീറ്റർ താഴ്ചയിൽ വിന്യസിക്കാം.
  • 50 ദിവസം വെള്ളത്തിനടിയിൽ കഴിയാം
  • ശത്രുവിന് എളുപ്പത്തിൽ കണ്ടെത്താൻ കഴിയില്ല
  • കപ്പൽവേധ മിസൈലുകൾ
  • സമുദ്രോപരിതലത്തിലും അടിത്തട്ടിലും എതിരാളികളെ നേരിടും
  • ശബ്ദമില്ലാതെ അതിവേഗം ശത്രുവിനെ ആക്രമിക്കും
  • കടലിനുമുകളിൽ മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിൽ 12,000 കിലോമീറ്റർ സഞ്ചരിക്കാം.
  • വെള്ളത്തിനടിയിൽ മണിക്കൂറിൽ 7.4 കിലോമീറ്റർ വേഗം.
  • കടലിനുള്ളിൽ കുഴിബോംബ് സ്ഥാപിക്കാൻ കഴിയും.
  • അന്തർവാഹിനിയിൽ എട്ട് നാവികോദ്യോഗസ്ഥരും 35 സൈനികരുമുണ്ടാകും

X
Top