ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

ജില്ലാ സഹകരണ ബാങ്ക് രൂപീകരണ നടപടിക്ക് നബാർഡിന് നിർദേശം

തിരുവനന്തപുരം: രാജ്യത്തുടനീളം എല്ലാജില്ലകളിലും ജില്ലാസഹകരണ ബാങ്കുകൾ നിർബന്ധമാക്കാൻ കേന്ദ്രസഹകരണ മന്ത്രാലായം തീരുമാനിച്ചു.

നിലവിൽ ജില്ലാസഹകരണ ബാങ്കുകൾ ഇല്ലാത്ത ഒരോ റവന്യുജില്ലകളിലും പുതിയ ബാങ്ക് രൂപവത്കരിക്കുന്നതിനുള്ള കർമപദ്ധതി തയ്യാറാക്കാൻ നബാർഡിന് കേന്ദ്രസർക്കാർ നിർദേശം നൽകി.

കേരളത്തിൽ സംസ്ഥാന സർക്കാർ വേണ്ടെന്നുവെച്ച ജില്ലാബാങ്കുകളെ, കേന്ദ്രം തിരിച്ചുകൊണ്ടുവരുന്നത് സഹകരണ വായ്പാമേഖലയിലും രാഷ്ട്രീയമായും ചലനമുണ്ടാക്കും.

ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരളബാങ്ക് രൂപവത്കരിക്കാൻ ഒന്നാം പിണറായി സർക്കാരാണ് തീരുമാനിച്ചത്. ഇതിനെ യു.ഡി.എഫ്. രാഷ്ട്രീയമായി എതിർത്തു.

ലയനത്തിനെതിരേ മലപ്പുറം ജില്ലാസഹകരണ ബാങ്ക് അവസാനനിമിഷംവരെ നിയമപരമായി പോരാടി. മലപ്പുറം ജില്ലാസഹകരണ ബാങ്കിനെ നിയമഭേദഗതിയിലൂടെ നിർബന്ധിത ലയനത്തിന് വിധേയമാക്കുകയാണ് സർക്കാർ ചെയ്തത്.

അതിനെതിരേയുള്ള കേസ് ഇപ്പോഴും കോടതിയിലാണ്. 2019 നവംബർ 29-നാണ് കേരളബാങ്ക് നിലവിൽവന്നത്.

കേരളത്തിന്റെ മാതൃകയിൽ ജില്ലാബാങ്കുകളെ ഒഴിവാക്കാൻ ഉത്തർപ്രദേശ് അടക്കം ഏഴു സംസ്ഥാനങ്ങൾ ഒരുങ്ങിയതാണ്. പക്ഷേ, ജില്ലാബാങ്കുകൾ ഇല്ലാതാകുന്നത് പ്രാഥമിക സഹകരണമേഖലയെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പിന്മാറി.

ചാർഖണ്ഡും ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചു.
എല്ലാ പ്രാഥമിക സഹകരണസംഘങ്ങൾക്കും സാമ്പത്തികസഹായം നൽകുന്ന ബാങ്ക് എന്നരീതിയിൽ ജില്ലാബാങ്കുകൾ വേണമെന്നാണ് കേന്ദ്രം പറയുന്നത്.

നിലവിൽ കാർഷിക വായ്പാസഹകരണ സംഘങ്ങൾക്കാണ് (കേരളത്തിൽ പ്രാഥമിക സഹകരണബാങ്കുകൾ) കൂടുതൽ സാമ്പത്തികസഹായം ലഭിക്കുന്നത്.

വായ്‌പേതര സംഘങ്ങളെല്ലാം സാമ്പത്തികപ്രതിസന്ധി നേരിടുന്നുണ്ട്. ഇത് മാറ്റാൻ ഈടില്ലാതെതന്നെ എല്ലാ പ്രാഥമിക സംഘങ്ങൾക്കും അഞ്ചുകോടി രൂപ വരെ ജില്ലാബാങ്കുകൾ വായ്പ നൽകുന്ന രീതിയിലേക്ക് പ്രവർത്തനം മാറ്റാനാണ് നബാർഡിനോട് നിർദേശിച്ചിട്ടുള്ളത്.

കേരളത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ

  • പ്രാഥമിക സഹകരണബാങ്കുകളാണ് കേരളബാങ്കിലെ അംഗങ്ങൾ. ഇത് ജില്ലാബാങ്കിലേക്ക് മാറേണ്ടിവരും
  • നേരത്തെയുണ്ടായിരുന്ന ജില്ലാബാങ്കുകളുടെ ആസ്തികളെല്ലാം കേരളബാങ്കിലേക്ക് മാറ്റിക്കഴിഞ്ഞു. ഇത് തിരിച്ചെടുക്കാനാവില്ല
  • പുതിയ ജില്ലാബാങ്കുകൾ സ്ഥാപിക്കുന്നതിന് പുതിയ മൂലധനവും അടിസ്ഥാനസൗകര്യവും കണ്ടെത്തണം.
  • കേരളബാങ്കിലെ നിക്ഷേപത്തിന്റെ 76 ശതമാനം പ്രാഥമികസംഘങ്ങളിലേത്. ഇത് ജില്ലാബാങ്കുകളിലേക്ക് മാറ്റേണ്ടിവരും.
  • കേരളബാങ്കിൽ പ്രാഥമികബാങ്കുകളുടെ ഓഹരിവിഹിതം 990 കോടി. ഇത് ജില്ലാബാങ്കുകളിലേക്ക് മാറേണ്ടിവരും.

X
Top