വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

ഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കും

ന്യൂഡൽഹി: ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കുമെന്ന് സൂചന. നിലവില്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ഈടാക്കുന്ന 18% ജിഎസ്ടി 5% ആയി കുറയ്ക്കാനും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് സൗകര്യം നിലനിര്‍ത്താനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്‍ഷുറന്‍സിന് പൂര്‍ണ്ണമായും നികുതി ഇളവ് നല്‍കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ജിഎസ്ടി കുറയ്ക്കാന്‍ ആലോചിക്കുന്നത്. ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് നികുതി നിരക്കുകള്‍ അവലോകനം ചെയ്ത മന്ത്രിതല സംഘത്തിലെ മിക്ക അംഗങ്ങളും നികുതി കുറയ്ക്കലിനെ അനുകൂലിച്ചിട്ടുണ്ട്.

ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസം ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരാന്‍ സാധ്യതയുണ്ട്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ നികുതി സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടും യോഗം പരിഗണിച്ചേക്കും.

ടേം പ്ലാനുകളുടെ ചെലവിന്‍റെ ഏകദേശം 8-11% ഇന്‍പുട്ട് ടാക്സ് അടയ്ക്കേണ്ടതുണ്ടെന്നും നികുതി 5% ആയി കുറച്ചാല്‍, ഇന്‍ഷുറന്‍സ് വ്യവസായത്തിന് ചെലവ് കുറവായിരിക്കുമെന്നും കമ്പനികള്‍ പറഞ്ഞു.

ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടിയില്‍ നിന്ന് പൂര്‍ണ്ണമായ ഇളവ് നല്‍കുന്നത് കമ്പനികളുടെ ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായേക്കാമെന്നും ഇത് സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതിന് വിരുദ്ധമായിരിക്കുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) ചെയര്‍മാന്‍ സഞ്ജയ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.

കാരണം പൂര്‍ണ്ണമായ ഇളവ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിന്‍റെ (ഐടിസി) ആനുകൂല്യം നിഷേധിക്കപ്പെടുന്നതിന് വഴിവയ്ക്കും. ഇത് അവരുടെ ചെലവുകളും പ്രീമിയം നിരക്കുകളും വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കും.

ജിഎസ്ടി നിയമങ്ങള്‍ പ്രകാരം, ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഐടിസി ആനുകൂല്യം ലഭ്യമല്ല.

ജിഎസ്ടിയില്‍ നിന്ന് ടേം-ലൈഫ് ഇന്‍ഷുറന്‍സ് പൂര്‍ണ്ണമായി ഒഴിവാക്കുന്നത് ഖജനാവിന് പ്രതിവര്‍ഷം 200 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കും. മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ ഒഴിവാക്കിയാല്‍ 3,000 കോടി രൂപയായിരിക്കും നഷ്ടം.

2022 സാമ്പത്തിക വര്‍ഷത്തിനും 2024 സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ നിന്ന് ശേഖരിച്ച മൊത്തം ജിഎസ്ടി ഏകദേശം 21,000 കോടി രൂപയായിരുന്നു.

X
Top