കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

60 ദശലക്ഷം ഡോളര്‍ സമാഹരിച്ച് ഇന്‍ഷൂറന്‍സ്ദേഖോ

ന്ത്യയിലെ ഏറ്റവും പ്രമുഖ ഇന്‍ഷൂര്‍ടെക് സ്ഥാപനമായ ഇന്‍ഷൂറന്‍സ്ദേഖോ സീരീസ് ബി ഫണ്ടിങ്ങ് റൗണ്ടിലൂടെ 60 ദശലക്ഷം ഡോളര്‍ സമാഹരിച്ചു.

ഇക്വിറ്റിയുടേയും ഡെറ്റിന്റേയും ഒരു സംയുക്തമായ ഏറ്റവും പുതിയ ഈ മൂലധന കൂട്ടിച്ചേര്‍ക്കലോടെ കമ്പനി നിലവിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുകയും ഓഹരി പട്ടികയിലേക്ക് പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുകയും ചെയ്തു.

ഈ വര്‍ഷത്തെ രണ്ടാമത്തെ ഫണ്ട് സമാഹരണമാണ് ഗുരുഗ്രാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പിന്റേത്. ഇതോടെ മൊത്തത്തില്‍ സ്വരൂപിച്ച ഫണ്ട് 200 ദശലക്ഷത്തില്‍പരം ഡോളര്‍ കടന്നു.

2017-ല്‍ അങ്കിത് അഗര്‍വാളും ഇഷ് ബബ്ബറും ചേന്ന് സ്ഥാപിച്ച ഇന്‍ഷൂറന്‍സ്ദേഖോ നിര്‍ണ്ണായകമായ വളര്‍ച്ചക്കാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 3600 കോടി രൂപ പ്രീമിയം എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് അത്.

2024 മാര്‍ച്ചോടെ തങ്ങളുടെ സ്ഥാപനത്തില്‍ 2,00,000 ഏജന്റുമാരെ പങ്കാളികളാക്കുക എന്ന ലക്ഷ്യവും കമ്പനി മുന്നില്‍ കാണുന്നു.

യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്റ് വമ്പനായ യുറാസിയോയിലൂടെ മാനേജ് ചെയ്യപ്പെടുന്ന തങ്ങളുടെ ഇന്‍ഷൂര്‍ടെക് ഫണ്ട് വഴി ജപ്പാനിലെ വമ്പനായ മിത്സുബിഷി യുഎഫ്‌ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്, ഐഎന്‍സി, ഇന്‍ഷൂറര്‍ ബി എന്‍ പി പരിബാസ് കാര്‍ഡിഫ് ഇന്ത്യാ കേന്ദ്രീകൃതമായ ബീംസ് ഫിന്‍ടെക് ഫണ്ട്, യോഗേഷ് മഹന്‍സാരിയ ഫാമിലി ഓഫീസ് തുടങ്ങിയ കമ്പനികളെ തങ്ങളുടെ പുതിയ നിക്ഷേപകരായി കൊണ്ടു വന്നു.

നിലവിലുള്ള നിക്ഷേപകരായ ടിവിഎസ് ക്യാപിറ്റല്‍, ഗോള്‍ഡ്മാന്‍ സാക്സ്, അസറ്റ് മാനേജ്മെന്റ്, അവതാര്‍ വെഞ്ചേഴ്സ് തുടങ്ങിയ കമ്പനികള്‍ തുടര്‍ നിക്ഷേപത്തിലൂടെ കമ്പനിയില്‍ അവരുടെ വിശ്വാസം വീണ്ടും രേഖപ്പെടുത്തുകയും ചെയ്തു.

ഈ ഫണ്ട് സ്വരൂപിക്കലിലൂടെ തങ്ങളുടെ വിപണന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുവാനും ഉള്‍പ്രദേശങ്ങളിലെ തങ്ങളുടെ വിതരണ സാന്നിദ്ധ്യം കൂടുതല്‍ വിശാലമാക്കാനും കമ്പനിയുടെ ടെക് പ്ലാറ്റ്ഫോം മെച്ചപ്പെടുത്താനും നിര്‍ജ്ജീവ വളര്‍ച്ചാ സാധ്യതകള്‍ തേടുവാനും ഇന്ത്യയിലെ ഇന്‍ഷൂറന്‍സ് ഭൂമികയെ ജനാധിപത്യവല്‍ക്കരിക്കുകയും വിപ്ലവവല്‍ക്കരിക്കുകയും ചെയ്യുന്നത് തുടരുന്നതിനായി റീഇന്‍ഷൂറന്‍സ് പോലുള്ള പുതിയ സംരംഭങ്ങള്‍ ആരായുവാനുമായി ഉപയോഗിക്കാനാണ് ഇന്‍ഷൂര്‍ടെക് ഉദ്ദേശിക്കുന്നത്.

X
Top