
കൊച്ചി: ക്രീജിസിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരിൽ നിന്ന് 75 മില്യൺ ഡോളർ സമാഹരിച്ച് ഇൻഷുർടെക് പ്ലാറ്റ്ഫോമായ സോപ്പറിന്റെ ഉടമസ്ഥരായ സോൾവി ടെക് സൊല്യൂഷൻസ്. അതിന്റെ വിപുലീകരണ പദ്ധതിക്ക് ധനസഹായം നൽകുന്നതിനായിയാണ് ഈ ഫണ്ട് സമാഹരണം.
ഫണ്ടിംഗ് റൗണ്ടിൽ ഐസിഐസിഐ വെഞ്ച്വർ, ബെസ്സെമർ വെഞ്ച്വർ പാർട്ണർസ്, ബാക്കർ ബ്ലൂം വെഞ്ച്വർ എന്നിവരിൽ നിന്നുള്ള പങ്കാളിത്തം ഉണ്ടായതായി ന്യൂഡൽഹി ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു.
സോപ്പറിന്റെ അന്താരാഷ്ട്ര വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനും പ്ലാറ്റ്‌ഫോമിന്റെ സാങ്കേതിക ഡാറ്റാ എഞ്ചിനീയറിംഗ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായ ഏറ്റെടുക്കലുകൾക്കുമായി മൂലധനം ഉപയോഗിക്കുമെന്ന് സോപ്പർ സഹസ്ഥാപകൻ സുർജേന്ദു കുയില പറഞ്ഞു.
2011-ൽ സ്ഥാപിതമായ സോപ്പർ, ഇൻഷുറർമാരെയും ബാങ്കുകളെയും മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുന്ന ഒരു ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് (API) അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു. സോപ്പർ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളിൽ പോളിസി ഇഷ്യു, പോളിസി അഡ്മിനിസ്ട്രേഷൻ, ക്ലെയിം മാനേജ്‌മെന്റ്, റെഗുലേറ്ററി റിപ്പോർട്ടിംഗ്, ഒരു ലീഡ് മാനേജ്‌മെന്റ്, കാമ്പെയ്‌ൻ മാനേജ്‌മെന്റ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.
ഇക്വിറ്റസ് സ്മാൾ ഫിനാൻസ് ബാങ്ക്, ഒല, കാർസ്24, ക്യാഷ് തുടങ്ങിയ ഫിൻടെക്കുകൾ ഉൾപ്പെടെ 150 പ്ലാറ്റ്‌ഫോം പങ്കാളികളുമായി കമ്പനി പ്രവർത്തിക്കുന്നു. കൂടാതെ അടുത്ത ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത് രണ്ട് പുതിയ ഏറ്റെടുക്കലുകൾ നടത്താനും അതിന്റെ മാർജിനുകൾ വർദ്ധിപ്പിക്കാനും സോപ്പർ പദ്ധതിയിടുന്നു.