ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇനിയും പിരിച്ചുവിടല്‍ ഉണ്ടാകുമെന്ന് ഇന്‍റെല്‍

ടെക് ലോകത്ത് ആഗോള തലത്തില്‍ പിരിച്ചുവിടലുകള്‍ തുടരുകയാണ്. വെല്ലുവിളി നിറഞ്ഞ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ചെലവ് കുറയ്ക്കുന്നതിനായി തങ്ങളുടെ കൂടുതൽ തൊഴിലാളികളെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായി ചിപ്പ് നിർമ്മാതാക്കളായ ഇന്റൽ സ്ഥിരീകരിച്ചു.

വരാനിരിക്കുന്ന പിരിച്ചുവിടലുകള്‍ എത്ര ജീവനക്കാരെ ബാധിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ചില വിഭാഗങ്ങളിലെ തൊഴില്‍ വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പടെ ചെലവു കുറയ്ക്കുന്നതിനും കാര്യക്ഷമത ഉയര്‍ത്തുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ഇന്‍റെല്‍ വക്താവ് പറയുന്നു.

റിപ്പോർട്ടുകൾ പ്രകാരം, ക്ലയന്റ് കമ്പ്യൂട്ടിംഗ്, ഡാറ്റാ സെന്റർ ഡിവിഷനുകളിലെ 20% ജീവനക്കാരെ വരെ ഇന്‍റെല്‍ പിരിച്ചുവിട്ടേക്കാമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. സെമികണ്ടക്റ്റര്‍ ആവശ്യകതയില്‍ ആഗോള വ്യാപകമായി മാന്ദ്യം പ്രകടമാകുന്ന സാഹചര്യത്തിലാണ് നടപടി.

2023ല്‍ ചെലവ് 3 ബില്യൺ ഡോളർ കുറയ്ക്കാൻ പദ്ധതിയിടുന്നതായി കഴിഞ്ഞ ഒക്ടോബറിൽ ഇന്‍റെൽ പ്രഖ്യാപിച്ചിരുന്നു. വർക്ക്ഫോഴ്സ് ഏജൻസികളില്‍ നടത്തിയ ഫയലിംഗുകള്‍ പ്രകാരം, കഴിഞ്ഞ വീഴ്ചയിൽ പ്രഖ്യാപിച്ച ജോലി വെട്ടിക്കുറക്കലിലൂടെ ഇന്റൽ കാലിഫോർണിയയിലെ 500-ലധികം ജീവനക്കാരെ പിരിച്ചുവിട്ടു.

ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണെന്നും പിരിച്ചുവിടുന്ന ജീവനക്കാരോട് മാന്യമായി പെരുമാറാന്‍ ബാധ്യസ്തമാണെന്നും കമ്പനി പറയുന്നു.

ടെക് കമ്പനികളിലെ വ്യാപക പിരിച്ചുവിടല്‍ ഇന്ത്യന്‍ കമ്പനികളെയും ഇന്ത്യന്‍ ജീവനക്കാരെയും ബാധിക്കുന്നുണ്ട്. കഴി‍ഞ്ഞ ദിവസം ലിങ്ക്ഡ്ഇന്‍ തങ്ങളുടെ പിരിച്ചുവിടല്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു.

X
Top