സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ടോപ് 50 കമ്പനികളുടെ ആകെ ബ്രാന്‍ഡ് മൂല്യം 100 ബില്യണ്‍ ഡോളര്‍ കടന്നു

മുംബൈ: രാജ്യത്തെ ടോപ് 50 കമ്പനികളുടെ ആകെ ബ്രാന്‍ഡ് മൂല്യം (Brand Value) ആദ്യമായി 100 ബില്യണ്‍ ഡോളര്‍ (8.31 ലക്ഷം കോടി) കടന്നു. ആഗോള ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇന്റര്‍ബ്രാന്‍ഡ് ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തിറക്കിയത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ കമ്പനികളുടെ ബ്രാന്‍ഡ് മൂല്യത്തിലുണ്ടായത് 167 ശതമാനം വളര്‍ച്ചയാണ്. വിശ്വാസ്യത, വ്യത്യസ്തത, സഹാനുഭൂതി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് ബ്രാന്‍ഡ് മൂല്യം നിശ്ചയിക്കുന്നത്.

ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ കമ്പനി ടിസിഎസ് ആണ്. ടിസിഎസിന്റെ ബ്രാന്‍ഡ് മൂല്യം 1,09,576 കോടി രൂപയാണ്. മൂല്യം ലക്ഷം കോടി കടക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയും ടിസിഎസ് ആണ്.

രണ്ടാംസ്ഥാനത്തുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 65,320.8 കോടി രൂപയാണ്. ആകെ ബ്രാന്‍ഡ് മൂല്യത്തിന്റെ 46 ശതമാനവും ആദ്യ 10 കമ്പനികളുടെ സംഭാവനയാണ്.

X
Top