Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

മികച്ച നേട്ടം സ്വന്തമാക്കി സ്‌മോള്‍ക്യാപ്പ് ഓഹരി

മുംബൈ: 50 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രഖ്യാപനം വന്നതോടെ ഓഹരി വിപണി ഉയര്‍ന്നു. കഴിഞ്ഞ ഏഴുദിവസങ്ങളായി തിരുത്തല്‍ വരുത്തിയതിനാല്‍ മികച്ച ഓഹരികള്‍ ഡിസ്‌ക്കൗണ്ട് നിരക്കില്‍ ലഭ്യമായത് നേട്ടമായി. ഇതോടെ മൂല്യമുള്ള ഓഹരികള്‍ നിക്ഷേപകര്‍ നോട്ടമിടുകയായിരുന്നു.

ഇത്തരത്തില്‍ മികച്ച നേട്ടമുണ്ടാക്കിയ ഓഹരിയാണ് എയറോലാമിന്റേത് (Airo Lam).

ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകര്‍ വാങ്ങല്‍ തുടര്‍ന്നതോടെ ഓഹരി 9 ശതമാനം ഉയര്‍ച്ച കൈവരിച്ചു. 52 ആഴ്ച ഉയരമായ 125.15 രൂപ ഭേദിക്കാനുമായി. ഒരു മാസത്തിനിടെ 80 ശതമാനം ഉയരത്തിലാണ് ഓഹരി.

185 കോടി വിപണി മൂല്യമുള്ള, അലങ്കാര ലാമിനനേറ്റുകള്‍ നിര്‍മ്മിക്കുന്ന എയറോലാം ഒരു സ്‌മോള്‍ക്യാപ്പ് കമ്പനിയാണ്. കഴിഞ്ഞ 3 സാമ്പത്തിവര്‍ഷങ്ങളില്‍ വരുമാന, അറ്റാദായ വളര്‍ച്ച രേഖപ്പെടുത്താനായി. ഇന്റീരിയര്‍ ഡെക്കറേഷന്‍, ലാമിനേഷന്‍ മേഖലകള്‍ വരും നാളുകളില്‍ ഉയര്‍ച്ച കൈവരിക്കുന്നതോടെ മള്‍ട്ടിബാഗര്‍ നേട്ടം സ്‌റ്റോക്ക് സ്വന്തമാക്കുമെന്ന് ദലാല്‍ സ്ട്രീറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

X
Top