ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

വിദേശ പര്യടനങ്ങളിലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് 20% ടിസിഎസ്, വിജ്ഞാപനമായി

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് പുറത്തുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് 20 ശതമാനം നികുതി(ടിസിഎസ്) ബാധകമാക്കി. ഇതിനായി ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് (കറന്റ് അക്കൗണ്ട് ട്രാന്‍സാക്ഷന്‍സ്) (ഭേദഗതി) ചട്ടങ്ങള്‍ ഭേദഗതി ചെയ്തു. 2023 ജൂലൈ 1 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.

ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് (എല്‍ആര്‍എസ്) കീഴില്‍ അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ അന്നുമുതല്‍ ഉള്‍പ്പെടുത്തി തുടങ്ങും. അതോടെ വിദേശ യാത്രയ്്ക്കിടെ നടത്തുന്ന ക്രെഡിറ്റ് കാര്‍ഡ് പേയ്മന്റുകള്‍ക്ക് 20% ടിസിഎസ് (ടാക്‌സ് കളക്ടഡ് അറ്റ് സോഴ്‌സ്) ബാധകമാകും. നേരത്തെ ഇത്തരം പേയ്മന്റുകള്‍ എല്‍ആര്‍എസില്‍ ഉള്‍പ്പെട്ടിരുന്നില്ല.

ചൊവ്വാഴ്ച അര്‍ദ്ധരാത്രിയായിരുന്നു പ്രഖ്യാപനം. ധനകാര്യബില്‍ 2023 അവതരിപ്പിക്കവേ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം ആദ്യം പ്രതിപാദിച്ചത്. പിന്നീട് നിയമ ഭേദഗതിയ്ക്കായി കേന്ദ്രസര്‍ക്കാര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു.

വിദേശ പര്യടനങ്ങളിലെ പെയ്മന്റുകള്‍ എല്‍ആര്‍എസില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്നും ഇതുവഴി ടിസിഎസില്‍ നിന്നും അവ രക്ഷപ്പെട്ടേയ്ക്കാമെന്നും മന്ത്രി വിശദീകരിച്ചു.

X
Top