ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

ന്യൂയോര്‍ക്ക്: കൂടുതല്‍ എണ്ണ ലഭ്യമാക്കുന്നതിനായി വെനസ്വേല സര്‍ക്കാരിന്മേലുള്ള നിയന്ത്രണങ്ങള്‍ അമേരിക്ക ലഘൂകരിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിവ് നേരിട്ടു. ഏഴ് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതിന് ശേഷം, ചൊവ്വാഴ്ച എണ്ണ വില 2% ഇടിഞ്ഞു. വിതരണം ശക്തമാകുമെന്ന പ്രതീക്ഷയെ തുടര്‍ന്നാണിത്.
പണപ്പെരുപ്പം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ മുന്നറിയിപ്പും എണ്ണവിലയെ സ്വാധീനിച്ചു. ബ്രെന്റ് ക്രൂഡ് 2.31 ഡോളര്‍ കുറഞ്ഞ് ബാരലിന് 111.93 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 1.8 ഡോളര്‍ അഥവാ 1.6 ശതമാനം ഇടിഞ്ഞ് ബാരലിന് 112.40 ഡോളറിലും എത്തി.
അമേരിക്കയും സഖ്യകക്ഷികളും റഷ്യയ്ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം കാരണം എണ്ണ വില പൊതുവെ ഉയര്‍ന്നാണിരിക്കുന്നത്. ഏപ്രിലില്‍ റഷ്യയുടെ ഉല്‍പ്പാദനം ഏകദേശം 9% കുറഞ്ഞു, ഒപെക് + എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ ഭാഗമായ റഷ്യ, 2020 ലെ റെക്കോര്‍ഡ് ഉത്പാദനതോത് നികത്താനാണ് ഇത്തവണ ഉത്പാദനം കുറച്ചത്. നേരത്തെ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓര്‍ഗനൈസേഷനും അനുബന്ധ ഉല്‍പ്പാദകരും, ഒപെക് + ഗ്രൂപ്പും, ജൂണ്‍ മാസത്തെ ഉല്‍പാദന ലക്ഷ്യം പ്രതിദിനം 432,000 ബാരലിലൊതുക്കിയിരുന്നു.
ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ആഹ്വാനങ്ങള്‍ അവഗണിച്ചാണ് ഇവര്‍ ഇങ്ങിനെയൊരു തീരുമാനം കൈകൊണ്ടത്. റഷ്യന്‍ വിതരണത്തിലെ തടസ്സങ്ങള്‍ക്ക് തങ്ങളെ കുറ്റപ്പെടുത്തരുതെന്ന് ഒപെക് + വാദിച്ചു. നിലവിലെ എണ്ണവില വര്‍ധനവിന് കാരണക്കാര്‍ തങ്ങളല്ല. ശേഷി പരിമിതികളുടെ ഫലമായി ഗ്രൂപ്പിന്റെ യഥാര്‍ത്ഥ ഉല്‍പ്പാദന വര്‍ദ്ധനവ് വളരെ ചെറുതായിരിക്കുമെന്ന് വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

X
Top