കടം കുറയ്ക്കാൻ വഴിയുണ്ട്ഇന്ത്യയുടെ കരുതൽ വിദേശ നാണ്യ ശേഖരത്തിൽ ഇടിവ്യുഎഇയിൽനിന്ന് ഈന്തപ്പഴം ഇറക്കുമതി നടത്തുന്നതിനെക്കുറിച്ച് പരിശോധനയ്ക്ക് കേന്ദ്രസർക്കാർകംപ്യൂട്ടർ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാൻ ഇന്ത്യഇന്ത്യ- കാനഡ നയതന്ത്ര സംഘർഷം: വ്യാപാര ബന്ധത്തിൽ പ്രതിസന്ധിക്ക് സാധ്യത

അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനം: എം.എസ്.എം.ഇകള്‍ക്കായി മൂന്ന് ഇന്‍ഷുറന്‍സ് പദ്ധതികളുമായി ഐസിഐസിഐ ലൊംബാര്‍ഡ്

മുംബൈ: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത മൂന്ന് ഇന്‍ഷുഷന്‍സ് പദ്ധതികള്‍ പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനത്തോടനുബന്ധിച്ച്, ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ്, എം.എസ്.എം.ഇ സുരക്ഷാ കവച് പോളിസി, പ്രോപ്പര്‍ട്ടി ഓള്‍ റിസ്‌ക്(പി.എ.ആര്‍)പോളിസി, ഐ-സെലക്ട് ലയബലിറ്റി-എന്നിവ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുകയാണ്.

ഇന്ത്യയുടെ ജി.ഡി.പിയില്‍ 30 ശതമാനം സംഭാവന ചെയ്യുകയും 11.3 കോടി പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്ന, 6.3 കോടി സംരംഭങ്ങള്‍ ഉള്‍പ്പെടുന്ന എം.എസ്.എം.ഇ മേഖല രാജ്യത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നു.

ഇതിനകം തന്നെ വിപുലവും സമഗ്രവുമായ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ഉള്ള ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ്, എം.എസ്.എം.ഇകള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും അവരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ പരിഗണിക്കാനും സമഗ്രമായ കവറേജ് ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.

പുതിയതായി അവതരിപ്പിച്ച ഉത്പന്നങ്ങള്‍ എം.എസ്.എം.ഇകളെ അപകടസാധ്യതകളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാക്കുന്നതിനും ബിസിനസുകള്‍ ഫലപ്രദമായി സംരക്ഷിക്കുന്നതിന് സമഗ്രമായ കവറേജിന്റെ പ്രയോജനം നല്‍കുന്നതിനുമായി രൂപകല്പന ചെയ്തിട്ടുള്ളതാണ്.

എം.എസ്.എം.ഇ സുരക്ഷാ കവച് പോളിസി-എന്നത് എം.എസ്.എം.ഇകളെ വസ്തുവകകളുടെ നാശത്തില്‍നിന്ന് സംരക്ഷിക്കാന്‍ രൂപകല്പന ചെയ്തിട്ടുള്ളതാണ്.

കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍, തീവ്രവാദം എന്നിവയ്ക്ക് പരിരക്ഷ വാഗ്ദാനംചെയ്യുന്നുണ്ട്.

മാത്രമല്ല, പോളിസിയില്‍ പ്രത്യേകമായി ഒഴിവാക്കിയിട്ടില്ലെങ്കില്‍, അപകടങ്ങളോ, ദൗര്‍ഭാഗ്യംമൂലമോ ഉണ്ടാകുന്ന നാശംമൂലമുള്ള നഷ്ടങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നു. കെട്ടിടങ്ങള്‍, യന്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍ ഉള്‍പ്പടെ വിപുലമായവ പരിക്ഷയില്‍ ഉണ്ട്.

എസ്.എം.ഇ.കള്‍, സ്റ്റാര്‍ട്ടപ്പുകള്‍, മിഡ് സെഗ്മെന്റ് ഇന്‍ഡസ്ട്രീസ്, റിയല്‍ ടൈം പോളിസി ഇന്‍ഷുറന്‍സ് എന്നിവ എളുപ്പത്തില്‍ ഉറപ്പാക്കാന്‍ ഐ സെലക്ട് ലയബിലിറ്റിയിലൂടെ കഴിയുന്നു.

X
Top