2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ഐടിഎച്ച്എല്ലിന് 46 കോടിയുടെ വരുമാനം

മുംബൈ: 2023 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 4.52 കോടി രൂപ അറ്റാദായം നേടി ഇന്റർനാഷണൽ ട്രാവൽ ഹൗസ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3.67 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഹരി 10.52 ശതമാനം ഉയർന്ന് 236.85 രൂപയിലെത്തി.

പ്രസ്തുത കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 92.59 ശതമാനം ഉയർന്ന് 45.38 കോടി രൂപയായി വർധിച്ചു. അതേസമയം ഈ കാലയളവിലെ മൊത്തം ചെലവുകൾ 48.89% വർധിച്ച് 41.66 കോടി രൂപയായി.

എയർ ടിക്കറ്റിംഗ്, കാർ വാടകയ്‌ക്കെടുക്കൽ, വിദേശ, ആഭ്യന്തര അവധിക്കാല പാക്കേജുകൾ, വിസ സഹായം, എംഐസിഇ മാനേജ്‌മെന്റ്, വിദേശ വിനിമയ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള മുഴുവൻ യാത്രാ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ഇന്റർനാഷണൽ ട്രാവൽ ഹൗസ് ലിമിറ്റഡ് (ITHL). ഒരു ഐടിസി ഗ്രൂപ്പ് കമ്പനിയാണിത്.

X
Top