മുംബൈ: ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ വര്‍ധന. 2023 സെപ്റ്റംബര്‍ അവസാനത്തോടെ 918.19 ദശലക്ഷമായിരുന്നു. ഇത് 2023 ഡിസംബര്‍ അവസാനത്തോടെ 936.16 ദശലക്ഷത്തിലെത്തിയതായി ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ഏപ്രില്‍ 23 ന് അറിയിച്ചു.
ഇക്കാലയളവില്‍ 1.96 ശതമാനത്തിന്റെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി.
936.16 ദശലക്ഷം ഇന്റര്‍നെറ്റ് വരിക്കാരില്‍, വയേര്‍ഡ് ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം 38.57 ദശലക്ഷമാണ്. വയര്‍ലെസ് ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം 897.59 ദശലക്ഷവുമാണ്.
ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വരിക്കാരും, നാരോ ബാന്‍ഡ് വരിക്കാരും ചേര്‍ന്നതാണ് ഇന്ത്യയിലെ ഇന്റര്‍നെറ്റ് വരിക്കാര്‍.
ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ 904.54 ദശലക്ഷവും, നാരോ ബാന്‍ഡ് വരിക്കാര്‍ 31.62 ദശലക്ഷവുമാണ്.
ട്രായ് റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ ടെലിഫോണ്‍ വരിക്കാരുടെ എണ്ണത്തിലും വര്‍ധന രേഖപ്പെടുത്തിയെന്നാണ്.
2023 സെപ്റ്റംബര്‍ അവസാനത്തോടെ 1,181.13 ദശലക്ഷമായിരുന്നു ടെലിഫോണ്‍ വരിക്കാര്‍. ഇത് 2023 ഡിസംബര്‍ അവസാനത്തോടെ 1,190.33 ദശലക്ഷമായി വര്‍ധിച്ചു.