
ന്യൂഡൽഹി: 4ജിയുടെ അഭാവത്തിൽ രാജ്യത്തെ പ്രതിമാസ മൊബൈൽ ഇന്റർനെറ്റ് ഡേറ്റ ഉപയോഗത്തിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ബിഎസ്എൻഎൽ വഴിയുള്ളതെന്ന് വ്യക്തമാക്കി കണക്കുകൾ.
മൊബൈലിലെ ഇന്റർനെറ്റിനായി പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലിനെ ആശ്രയിക്കുന്നവർ തീർത്തും കുറഞ്ഞെന്നു ചൂണ്ടിക്കാട്ടുന്നതാണ് കേന്ദ്ര ടെലികോം വകുപ്പ് ഐടിയുമായി ബന്ധപ്പെട്ട പാർലമെന്റ് സ്ഥിരം സമിതിക്കു നൽകിയ കണക്ക്.
ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ രാജ്യത്തെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ 0.8% മാത്രമാണ് ബിഎസ്എൻഎൽ വഴിയുള്ളത്. രാജ്യത്ത് നാനൂറോളം നഗരങ്ങളിൽ 5ജി എത്തിയിട്ടും ബിഎസ്എൽഎലിന് രാജ്യമാകെ 4ജി പോലും നൽകാനായിട്ടില്ല.
4ജി വൈകുമെന്നാണ് കേന്ദ്രം നൽകുന്ന സൂചന. യുദ്ധകാല അടിസ്ഥാനത്തിൽ 4ജി നടപ്പാക്കണമെന്ന് സ്ഥിരം സമിതി ശുപാർശ ചെയ്തു.
അതിവേഗം ബിഎസ്എൽഎലിന് വരിക്കാരുടെ എണ്ണം കുറയുകയാണെന്നും സമിതി ചൂണ്ടിക്കാട്ടി.