ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

രാജ്യത്ത് ഇൻട്രാ സർക്കിൾ റോമിങ് അവതരിപ്പിച്ചു

ചെന്നൈ: നിങ്ങൾ ഏത് ‍ടെലികോം സേവനമാണ് ഉപയോഗിക്കുന്നതെങ്കിലും, 4G നെറ്റ് വർക്ക് തടസ്സമില്ലാതെ ലഭിക്കുന്ന ഇൻട്രാ സർക്കിൾ റോമിങ് (ICR) രാജ്യത്ത് അവതരിപ്പിച്ചു.

സർക്കാർ ഫണ്ട് ചെയ്യുന്ന മൊബൈൽ ടവറുകളിലൂടെ ടെലികോം കമ്പനികൾക്ക് തങ്ങളുടെ സേവനം ഷെയർ ചെയ്യാൻ സാധിക്കുന്ന സംവിധാനമാണിത്. അതായത് ജിയോ, എയർടെൽ, ബി.എസ്.എൻ.എൽ ഉപയോക്താക്കൾക്കെല്ലാം 4G സേവനങ്ങളിലേക്ക് ആക്സിസ് ലഭിക്കും.

അതായത് സ്വന്തം സിം കാർഡിന്റെ സെല്ലുലർ ടവറിൽ റേഞ്ച് ലഭിക്കാത്ത ഇടത്താണെങ്കിൽപ്പോലും 4G സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് നേട്ടം.

ലളിതമായി പറഞ്ഞാൽ ഉപയോക്താവിന്റെ പ്രൈമറി നെറ്റ് വർക്ക് ലഭ്യമല്ലെങ്കിൽ അവരുടെ ഡിവൈസ് ഓട്ടോമാറ്റിക്കായി അതേ മൊബൈൽ ടവറിൽ ലഭ്യമായ മറ്റൊരു ലഭ്യമായ നെറ്റ് വർക്കിലേക്ക് സ്വിച്ച് ചെയ്യും.

അധിക ചാർജ്ജുകളൊന്നും നൽകാതെ തന്നെ തടസ്സമില്ലാത്ത സേവനം ഇത്തരത്തിൽ ലഭ്യമാകുന്നു. ഇതോടെ കോൾ ഡ്രോപ്പ് ആയിപ്പോവുക, മോശം നെറ്റ് വർക്ക് സർവീസ് എന്നീ പ്രശ്നങ്ങളൊക്കെ അവസാനിക്കും.

രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളുടെ നിലവാരവും, ഉപയോഗക്ഷമതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഫണ്ടാണ് ഡിജിറ്റൽ ഭാരത് നിധി (DBN). ഇതുപയോഗിച്ചാണ് ICR സംവിധാനമൊരുക്കുന്നത്.

ടെലികമ്മ്യൂണിക്കേഷൻ ആക്ട് 2023 പ്രകാരം കേന്ദ്ര സർക്കാരാണ് ഇതിന് രൂപം നൽകിയത്. നേരത്തെ, ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് 1885 പ്രകാരം യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് (USOF) എന്നാണ് ഇതറിയപ്പെട്ടിരുന്നത്.

കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ICR സംവിധാനം സംബന്ധിച്ച് അറിയിപ്പ് നൽകിയത്. ബി.എസ്.എൻ.എൽ, എയർടെൽ, റിലയൻസ് ജിയോ എന്നീ രാജ്യത്തെ മൂന്ന് ടെലികോം സേവന ദാതാക്കൾ DBN ഫണ്ട് ചെയ്ത സൈറ്റുകളിൽ പരസ്പരം ഇൻഫ്രാസ്ട്രക്ചർ പങ്കു വെക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിൽ രാജ്യത്താകമാനം 27,836 സൈറ്റുകളാണ് ഉള്ളത്. കണക്ടിവിറ്റി മാത്രമല്ല, ഉപയോക്താക്കൾക്ക് തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം കൂടിയാണ് ഇതിലൂടെ ലഭ്യമാകുന്നതെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

ICR സംവിധാനത്തിലൂടെ ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ കൂടുതലായി ഒരുക്കേണ്ട ആവശ്യവുമില്ല. കുറഞ്ഞ സെൽ ടവറുകൾ മാത്രം ഇൻസ്റ്റാൾ ചെയ്താൽ മതി എന്നതാണ് കാരണം.

ടെലികോം ഡിപ്പാർട്മെന്റ് നൽകുന്ന വിവരങ്ങൾ പ്രകാരം രാജ്യത്തെ 35,400ൽ അധികം ഗ്രാമീണ വില്ലേജുകളിൽ ICR സേവനങ്ങൾ ലഭ്യമാകും. ഇത്തരത്തിൽ ഏകദേശം 27,000 ടവറുകളാണ് സർവീസ് നൽകുന്നത്.

X
Top