Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

സൈബർ പണത്തട്ടിപ്പുകൾ തടയാൻ ബാങ്ക് അക്കൗണ്ടുകൾക്ക് റേറ്റിങ് വരുന്നു

തിരുവനന്തപുരം: സൈബർ പണത്തട്ടിപ്പ് തടയാൻ ബാങ്ക് അക്കൗണ്ടുകൾ നീരിക്ഷിക്കുന്നതിനും പണം അയയ്ക്കുന്നയാൾക്ക് മുന്നറിയിപ്പ് നൽകാനും സംവിധാനം വരുന്നു.

സംശയാസ്പദമായ അക്കൗണ്ടുകളെ കുറഞ്ഞ സ്കോർ നൽകി റേറ്റിങ്ങിലൂടെ വേർതിരിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകാനാണ് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നീക്കം. കേരള പൊലീസ് അടക്കം പല സംസ്ഥാന സേനകളും ഇതു നിർദേശിച്ചിരുന്നു.

സൈബർ തട്ടിപ്പിനിരയാകുന്നയാൾ ആദ്യം തുക അയയ്ക്കാൻ ശ്രമിക്കുമ്പോൾ തന്നെ ഇൗ അക്കൗണ്ടിന് റേറ്റിങ് കുറവാണെന്നും സംശയാസ്പദമായതിനാൽ കൂടുതൽ പരിശോധന നടത്തി പണം കൈമാറണമെന്നും ജാഗ്രതാസന്ദേശം നൽകുന്ന സംവിധാനമാണ് ബാങ്കുകളോട് ആവശ്യപ്പെടുന്നത്.

കാര്യമായ ഇടപാടുകൾ നടക്കാതിരിക്കുന്ന അക്കൗണ്ടുകളിൽ പെട്ടെന്ന് വൻതോതിൽ പണമെത്തിയാലും ബാങ്കുകൾക്കു പരിശോധിക്കാനാകും. രാജ്യത്താകെ ഇൗ വർഷം ഏപ്രിൽ വരെ സൈബർ തട്ടിപ്പിലൂടെ പൗരൻമാർക്ക് നഷ്ടമായത് 6000 കോടിയാണ്.

കേരളത്തിൽ 180 കോടി രൂപ നഷ്ടപ്പെട്ടു. കേരളത്തിൽ നിന്ന് നഷ്ടപ്പെട്ട തുകയിൽ 40 കോടി രൂപ മാത്രമാണ് പരാതി കിട്ടി ഉടൻ ബാങ്കിൽ തടഞ്ഞുവയ്ക്കാനായത്.

ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടമായാൽ എത്രയും പെട്ടെന്ന് വിളിക്കേണ്ടത് 1930 എന്ന നമ്പരിലേക്കാണ്. ഇന്ത്യൻ സൈബർ ക്രൈം കോ കോർഡിനേഷൻ സെന്ററിന്റെ നമ്പറാണിത്.

X
Top