Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഇന്ത്യൻ പ്രതിഭാ അധിനിവേശം

  • പാലക്കാട്ടുകാരനായ മലയാളി സുജിത് നാരായണൻ ഗൂഗിൾ പേ കോ ഫൗണ്ടറാണ്. മലയാളി ജോർജ് കുര്യൻ നെറ്റ് ആപ്പ് സിഇഒ ആണ്. തോമസ് കുര്യൻ ഗൂഗിൾ ക്ലൗഡ് സിഇഒയും.

പ്രധാനമായും ഐഐറ്റികൾക്ക് നന്ദി പറയാം. ലോകത്തെ ഏറ്റവും വലിയ ഐടി കമ്പനികളുടെ തലപ്പത്ത് ഇന്ത്യക്കാരെ എത്തിച്ചതിന്. നെഹ്രുവിന്റെ ദീർഘവീക്ഷണം വസന്തമായി വിരിയുന്ന കാലം. ഒപ്പം ആ വഴിയേ മികവിന്റെ വിദ്യാഭ്യാസ കേന്ദ്രങ്ങൾ കെട്ടിപ്പടുത്ത എല്ലാവരോടും ഇന്ത്യ കടപ്പെട്ടിരിക്കുന്നു. ലോകം ഇന്ത്യയെ അല്പം വിസ്മയത്തോടെ നോക്കുന്നത് മുഖ്യമായും ഈ പ്രതിഭകളുടെ കുത്തൊഴുക്ക് കണ്ടിട്ടാകാം. ലോകത്തെ മാറ്റി മറിക്കുന്ന കമ്പനികളുടെ തലപ്പത്ത് നിൽക്കുന്നവരുടെ ആ നിരയിൽ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചെക്ക് അല്പം തലയെടുപ്പ് കൂടും. കാരണം ഗൂഗിൾ ഒരു കമ്പനി എന്നതിനേക്കാൾ വളർന്നിരിക്കുന്നു. തമിഴ്‌നാട്ടിലെ മധുരയിൽ മിഡിൽക്ലാസ് കുടുംബത്തിൽ ജനിച്ച് ഇവിടെ തന്നെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ആളാണ് പിച്ചെ. കാൺപൂർ ഐഐടി കരുപ്പിടിപ്പിച്ച പ്രതിഭാ സമ്പത്ത്. 2015 ൽ ഗൂഗിൾ സിഇഒ ആയി. 2019 ൽ ആൽഫബെറ്റ് സിഇഒ യും. ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള ആളുകളിലൊന്നായി മാറിയിരിക്കുന്നു അത്യന്തം വിനയാന്വിതനായ ഈ ടെക് ടൈക്കൂൺ.
2014 മുതൽ മൈക്രോസോഫ്റ്റിനെ നയിക്കുന്ന സത്യ നാദെല്ല ഹൈദരാബാദുകാരനാണ്. പഠിച്ചത് മണിപ്പാലിൽ. പിന്നീട് അമേരിക്കയിലും. ബിൽഗേറ്റ്സിന് ശേഷം മൈക്രോസോഫ്റ്റിനെ വെല്ലുവിളി നിറഞ്ഞ, മത്സരമേറിയ കാലത്ത് വിജയകരമായി നയിക്കുന്നു, അദ്ദേഹം.
പരാഗ് അഗർവാൾ ഈ പട്ടികയിൽ ഇക്കൊല്ലം ചേർക്കപ്പെട്ട ആളെങ്കിലും തലയെടുപ്പ് കൂടുതലുണ്ട്. കാരണം ലോകത്തെ സ്വാധീനശേഷി കൂടിയവരുടെ സോഷ്യൽ പ്ലാറ്റ്‌ഫോം- ട്വിറ്ററിന്റെ സിഇഒ ആണ് ഈ മുംബൈ ഐഐടി അലുംനി.
യൂണിലിവറിന്റെ ചീഫ് ഹ്യൂമൻ റിസോർസ് ഓഫീസറായിരുന്ന ലീന നായർ മാനേജ്‌മെന്റ് പ്രൊഫഷണലാണ്. അവർ ഫ്രഞ്ച് ലക്ഷ്വറി ഫാഷൻ ഹൗസായ ചാനലിന്റെ തലപ്പത്ത് എത്തിയിരിക്കുന്നു. കമ്പനിയുടെ ആദ്യ വനിതാ സിഇഒ. ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ. പഠിച്ചത് മുംബൈയിലെ എക്സ്എൽആർഐ യിൽ.
നാദെല്ലയെപ്പോലെ ഹൈദരാബാദിൽ നിന്ന് തന്നെ വരുന്നു ശന്തനു നാരായൺ. അഡോബ് സിഇഒ. പഠിച്ചത് ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ. പിന്നീട് അമേരിക്കയിൽ ഉപരി പഠനം. അഡോബിൽ തന്നെ സിഒഒയും പ്രസിഡന്റുമായി പ്രവർത്തിച്ചു. 2007 ൽ സിഇഒ ആയി.
ഐഐടി കാൺപൂരിൽ നിന്ന് തന്നെ വരുന്നു, അരവിന്ദ് കൃഷ്ണ. ഐബിഎമ്മിന്റെ ചെയർമാനും സിഇഒ യുമാണ്. മൈക്രോൺ ടെക്‌നോളജി തലപ്പത്തെത്തിയ സഞ്ജയ് മെഹ്‌റോത്ര ബീറ്റ്‌സ് പിലാനിയിൽ പഠിച്ചു. സാൻഡിസ്‌ക് കോ ഫൗണ്ടർ. 2016 വരെ അവിടെ സിഇഒ.
ഭുവനേശ്വർ ഐഐടിയുടെ സംഭാവനയാണ് നികേഷ് അറോറ. പലോ ആൾട്ടോ നെറ്റ്വർക്സ് ചെയർമാനും സിഇഒയും.
ലണ്ടനിൽ ജനിച്ചു, പഠിച്ചു വളർന്നയാളാണ് ജയശ്രീ ഉള്ളാൽ. ഉപരിപഠനം അമേരിക്കയിൽ. അരിസ്റ്റ നെറ്റ്വർക്സ് സിഇഒ.
അമ്രപാലി ഗാൻ ഒൺലി ഫാൻസ്‌ സിഇഒ ആണ്. മുംബൈയിൽ ജനിച്ചു. പഠിച്ചത് അമേരിക്കയിൽ.
ഡൽഹി സെന്റ് സ്റ്റീഫൻസിലും, ഐഐഎമ്മിലും പഠിച്ച അജയ്പാൽ സിങ് മാസ്റ്റർ കാർഡ് സിഇഒ ആയി 2020 ൽ നിയമിതനായി. ഇന്ദ്ര നൂയി ഇന്ത്യൻ പ്രതിഭാ അധിനിവേശത്തിലെ പോസ്റ്റർ വുമൺ ആണ്. 2006 മുതൽ 2018 വരെ പെപ്സികോയെ സിഇഒ ആയി നയിച്ചു. കമ്പനിയുടെ വെല്ലുവിളി നിറഞ്ഞ കാലത്ത് അതിനെ നയിച്ചു എന്ന പ്രത്യേകത കൂടി ഉണ്ട്. ചെന്നൈയിൽ ജനിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയിൽ പഠിച്ചു. പിന്നീട് ഐഐഎമ്മിലും.
വിമിയോ സിഇഒ അഞ്ജലി സുഡ് ഇന്ത്യൻ വംശജയാണ്. പാലക്കാട്ടുകാരനായ മലയാളി സുജിത് നാരായണൻ ഗൂഗിൾ പേ കോ ഫൗണ്ടറാണ്. മലയാളി ജോർജ് കുര്യൻ നെറ്റ് ആപ്പ് സിഇഒ ആണ്. തോമസ് കുര്യൻ ഗൂഗിൾ ക്ലൗഡ് സിഇഒയും.മലയാളി രാജ് സുബ്രമണ്യൻ ഫെഡെക്സ് പ്രസിഡന്റും സിഇഒയുമാണ്. പാലക്കാട് സ്വദേശി.

X
Top