Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

കേന്ദ്രബാങ്കുകളുടെ കടുത്ത വീക്ഷണങ്ങള്‍ വിപണിയെ ഉലയ്ക്കുന്നു

കൊച്ചി: ജാക്‌സണ്‍ ഹോള്‍ മീറ്റിംഗിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തിയതായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റീട്ടെയില്‍ റിസര്‍ച്ച് മേധാവി വിനോദ് നായര്‍ നിരീക്ഷിച്ചു. വെള്ളിയാഴ്ച ഇക്വിറ്റി വിപണി നഷ്ടത്തിലായത് വിലയിരുത്തുകയായിരുന്നു അദ്ദേഹം. നിരക്ക് വര്‍ദ്ധനവിനെക്കുറിച്ചുള്ള ആശങ്ക ശക്തമാണ്.

കൂടാതെ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ), എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി) മീറ്റിംഗ് മിനുറ്റ്‌സും ഹോവ്ക്കിഷ് സമീപനമാണ് ആവര്‍ത്തിക്കുന്നത്. പണപ്പെരുപ്പം നിരീക്ഷിച്ചതിന് ശേഷം ആവശ്യമെങ്കില്‍ നിരക്കുയര്‍ത്തുമെന്ന് അവര്‍ പറയുന്നു. ആഗോള സാഹചര്യങ്ങളാണ് , ആര്‍ബിഐ ഭീഷണിയായി ചൂണ്ടിക്കാട്ടുന്നത്.

ആഗോള സൂചികകളുടെ ചുവടുപിടിച്ചാണ് സൂചികകള്‍ ദുര്‍ബലമായതെന്ന് എല്‍കെപി സെക്യൂരിറ്റീസ് ഗവേഷണ മേധാവി എസ് രംഗനാഥന്‍ പറഞ്ഞു. ഫെഡറല്‍ മീറ്റിനും ജെറോമി പവലിന്റെ പ്രസംഗത്തിനും മുന്നോടിയായാണ് നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുന്നത്.

സെന്‍സെക്സ് 365.83 പോയിന്റ് അഥവാ 0.56 ശതമാനം താഴ്ന്ന് 64886.51 ലെവലിലും നിഫ്റ്റി 120.90 പോയിന്റ് അഥവാ 0.62 ശതമാനം താഴ്ന്ന് 19265.80 ലെവലിലുമാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

X
Top