Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഹരിത ഹൈഡ്രജനിൽ വൻ നിക്ഷേപത്തിന് കോർപ്പറേറ്റ് ഭീമന്മാർ

കൊച്ചി: ഇന്ത്യയിൽ വ്യാവസായിക അടിസ്ഥാനത്തിൽ ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിന് റിലയൻസ് ഇൻഡസ്ട്രീസും ജെ. എസ്. ഡബ്‌ള്യു സ്റ്റീലും ബി.പി.സി.എല്ലുമടക്കമുള്ള കോർപ്പറേറ്റ് ഭീമന്മാർ വൻ നിക്ഷേപത്തിനൊരുങ്ങുന്നു.

ഹരിത ഹൈഡ്രജൻ ഉത്പാദനത്തിൽ നിക്ഷേപിക്കുന്ന കമ്പനികൾക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇരുനൂറ് കോടി ഡോളറിന്റെ ഉത്പാദന ബന്ധിത ഇളവുകൾക്ക് പതിനാല് കമ്പനികളാണ് രംഗത്തുള്ളത്.

ഹരിത ഹൈഡ്രജന്റെ ഉത്പാദനത്തിന് ഉപയോഗിക്കുന്ന ഇലകട്രോലൈസറുകളുടെ നിർമ്മാണ മേഖലയ്ക്കായുള്ള ആനുകൂല്യങ്ങൾക്ക് ഇരുപത് കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചു. അദാനി ഗ്രൂപ്പ്, ജിണ്ടാൽ ഇന്ത്യ, ലാർസൻ ആൻഡ് ടൂബ്രോ, ഭാരത് ഹെവി ഇലക്ട്രിക്കൽസ് തുടങ്ങിയവരാണ് പ്രധാനമായും രംഗത്തുള്ളത്.

ഹരിത ഹൈഡ്രജൻ ഉത്പാദനത്തിലും ഇലക്ട്രോലൈസറുകളുടെ നിർമ്മാണത്തിലും വൻ നിക്ഷേപം നടത്തുന്ന കമ്പനികൾക്കായി കഴിഞ്ഞ ജൂണിലാണ് കേന്ദ്ര സർക്കാർ ഇൻസെന്റീവുകൾ പ്രഖ്യാപിച്ചത്.

4.5 ലക്ഷം ടൺ ഹരിത ഹൈഡ്രജൻ ഉത്പാദനത്തിനുള്ള ടെണ്ടറുകളാണ് ക്ഷണിച്ചത്. എന്നാൽ 5.5 ലക്ഷം ടൺ ഉത്പാദനം സാധ്യമാക്കുന്നതിന് കമ്പനികളിൽ നിന്നും താത്പര്യ പത്രം ലഭിച്ചുവെന്ന് സോളാർ എനർജി കോർപ്പ് ഒഫ് ഇന്ത്യ വ്യക്തമാക്കി.

  • ഹരിത ഹൈഡ്രജൻ ഉത്പാദനത്തിലെ പ്രമുഖർ
  • റിലയൻസ് ഗ്രീൻ ഹൈഡ്രജൻ ആൻഡ് ഗ്രീൻ കെമിക്കൽസ്
  • ഭാരത് പെട്രോളിയം കോർപ്പറേഷൻ
  • ടോറന്റ് പവർ
  • ജെ.എസ്.ഡബ്‌ള്യു നിയോ എനൻജി
  • എ.സി.എം.ഇ ക്ളീൻടെക്ക്
  • അവാഡാ ഗ്രീൻഎച്ച്ടു
  • സെമ്പ്കോർപ്പ് ഗ്രീൻഹൈഡ്രജൻ
  • സി.ഇ.എസ്.ഇ
  • ഗ്രീൻകോ സീറോസി
  • കാർബൺ ബഹിർഗമനം പരമാവധി കുറച്ച് പാരമ്പര്യേതര ഇന്ധനങ്ങൾ ഉപയോഗിച്ച് ഇലക്ട്രോളിസ് നടത്തി ഉത്പാദിപ്പിക്കുന്നതാണ് ഹരിത ഹൈഡ്രജൻ. ഫോസിൽ ഇന്ധനത്തിന് പകരം വലിയ തോതിൽ ഹരിത ഹൈഡ്രജൻ ഉപയോഗിക്കാനുള്ള ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷൻ ഈ വർഷം ജനുവരിയിലാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
  • ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിച്ച് ഇറക്കുമതി ചെലവ് കുറയ്ക്കാൻ ലക്ഷ്യം.
  • കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുമായി(സിയാൽ) ചേർന്ന് ഹരിത ഹൈഡ്രജൻ ഉത്പാദനത്തിന് പ്രമുഖ പൊതുമേഖലാ കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബി.പി.സി.എൽ) സാദ്ധ്യതകൾ പരിശോധിക്കുകയാണ്.
  • സൗരോർജ ഉത്പാദനത്തിൽ മികച്ച വിജയം കൈവരിച്ച സിയാലിന് ഈ രംഗത്ത് വലിയ അവസരമാണുള്ളതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ജല വൈദ്യുതി, കാറ്റാടി, തിരമാല തുടങ്ങിയ മേഖലകളിലെ വൈദ്യുതിയാണ് ഹരിത ഹൈഡ്രജൻ ഉത്പാദനത്തിന് ഉപയോഗിക്കുന്നത്.

X
Top