പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

വിദേശ നിക്ഷേപ സ്ഥാപന ഭീമന്‍മാരുടെ ഫണ്ട് വിനിയോഗ പദ്ധതികള്‍

ന്യൂഡല്‍ഹി: വലിയ തുക ചെലവഴിക്കുന്നതിന് മുമ്പ് പൊതു, സ്വകാര്യ വിപണികളിലെ മൂല്യനിര്‍ണ്ണയം കുറയേണ്ടതുണ്ടെന്ന് പ്രമുഖ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ബ്ലുംബര്‍ഗിനോട് പ്രതികരിക്കുന്നു. ആഗോള ഓഹരി, ബോണ്ട് വിലകള്‍ ഇടിയുന്ന പശ്ചാത്തലത്തിലാണ് ഈ വിശദീകരണമുണ്ടായിരിക്കുന്നത്. 2.3 ട്രില്യണ്‍ ഡോളറോളം അസറ്റ് അണ്ടര്‍ മാനേജ്‌മെന്റുള്ള വിദേശ നിക്ഷേപ സ്ഥാപന ഭീമന്‍മാരുടെ ഫണ്ട് അലോക്കേഷന്‍ പദ്ധതികള്‍ ചുവടെ.

ജിഐസി പിടിഇ. (അനുമാനം 690 ബില്യണ്‍ ഡോളര്‍)
പണപ്പെരുപ്പത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന നിക്ഷേപ മാര്‍ഗ്ഗങ്ങളാണ് തങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്ന് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ ജെഫ്രി ജെയ്ന്‍സുബാക്കിജി പറയുന്നു. ഓഹരികള്‍, ബോണ്ടുകള്‍ എന്നിവ വിട്ട് റിയല്‍ എസ്‌റ്റേറ്റ് ഫണ്ടുകളാണ് സിംഗപ്പൂര്‍ ആസ്ഥാനമായ സ്ഥാപനം ലക്ഷ്യം വയ്ക്കുന്നത്. അടിസ്ഥാന സൗകര്യ പദ്ധതികളും കമ്മോഡിറ്റികളും പണപ്പെരുപ്പത്തില്‍ നിന്നും ദീര്‍ഘകാലത്തില്‍ ഹെഡ്ജ് നല്‍കുമെന്നും ഇവര്‍ പറയുന്നു. സെക്കന്ററി പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍ വാങ്ങുന്നത് ആകര്‍ഷണീയമാണെന്ന് പാന്‍ഡമിക് കാലം തെളിയിച്ചതായും ജിഐസി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ലിം ചോവ് കിയറ്റ് പറഞ്ഞു.

ഫിഡലിറ്റി ഇന്റര്‍നാഷണല്‍ 613.3 ബില്യണ്‍ ഡോളര്‍
ചൈനയുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ വീണ്ടെടുപ്പ് വേഗത്തിലാകുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ആനി റിച്ചാര്‍ഡ്‌സ് പറഞ്ഞു. തങ്ങള്‍ ഏഷ്യയില്‍ പോസിറ്റീവാണ്.

ഓസ്‌ട്രേലിയന്‍സൂപ്പര്‍ എ272 ബില്യണ്‍ ഡോളര്‍
ജാഗ്രതയോടെയുള്ള നീക്കമാണ് ഓസ്‌ട്രേലിയന്‍സൂപ്പര്‍ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ മാര്‍ക്ക് ഡെലാനി നടത്തുന്നത്. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പെന്‍ഷന്‍ സ്ഥാപനമായ ഓസ്്‌ത്രേലിയന്‍ സൂപ്പര്‍, നിലവില്‍ ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപം കുറച്ചിരിക്കയാണ്. പകരം, കറന്‍സികളിലും സ്ഥിര പലിശ നല്‍കുന്ന അവന്യൂകളിലുമാണ് നിക്ഷേപം കൂടുതലുള്ളതെന്ന് ഡെലാനി പറഞ്ഞു. വരുന്ന 12 മാസത്തില്‍ തത്സ്ഥിതി തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ ഇക്വിറ്റിയില്‍ നിന്നും വലിയ തോതിലുള്ള റിട്ടേണ്‍ ഇവര്‍ പ്രതീക്ഷിക്കുന്നില്ല.

ഒന്റാരിയോ ടീച്ചേഴ്‌സ് പെന്‍ഷന്‍ പ്ലാന്‍- 242.5 ബില്യണ്‍ കനേഡിയന്‍ ഡോളര്‍
മൈനിംഗ് അസറ്റുകളായ അപൂര്‍വ മൈനിംഗ് മിനറലുകളും ലോഹങ്ങളുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജോ ടെയ്‌ലര്‍ പറയുന്നു. പകരക്കാരില്ലാത്തതിനാല്‍ അപൂര്‍വ ലോഹങ്ങള്‍ ഏപ്പോഴും വിലയുണ്ടാകുമെന്നും ടെയ്‌ലര്‍ പറഞ്ഞു. ഓഗസ്റ്റില്‍ കമ്പനി സഹ്യാദ്രി ഹോസ്പിറ്റലില്‍ പങ്കാളിത്തം നേടിയിരുന്നു. ഇന്ത്യയിലെ ആദ്യ സ്വകാര്യ ഇക്വിറ്റി വാങ്ങലായിരുന്നു അത്.

പാട്ട്‌നേഴ്‌സ് ഗ്രൂപ്പ്131 ബില്യണ്‍
പാട്ട്‌നേഴ്‌സ് ഗ്രൂപ്പ് ഹോള്‍ഡിംഗ് ചെയര്‍മാന്‍ സ്‌റ്റെഫന്‍ മീസ്റ്റര്‍ ബിസിനസ് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ബോധവാനാണ്. എന്നാല്‍ ഒരു ഡീല്‍ സൃഷ്ടിക്കാന്‍ മികച്ച സമയം ഇതാണെന്ന് മീസ്റ്റര്‍ പറയുന്നു. റീഫിനാന്‍സിംഗ് 2025 വരെ ഇവര്‍ മാറ്റിവച്ചിരിക്കയാണ്. പകരം റിയല്‍ എസ്റ്റേറ്റിലേയ്ക്ക് ഹെഡ്ജ് ചെയ്തിരിക്കുന്നു. ലോജിസ്റ്റിക്‌സ്, കോള്‍ഡ് സ്‌റ്റോറേജ്, ഫാര്‍മസ്യൂട്ടിക്കല്‍ സ്റ്റോറേജ് എന്നിവയും ഇവരുടെ നിക്ഷേപങ്ങളാണ്.

ടെമാസെക്ക് ഹോള്‍ഡിംഗ്‌സ് 403 ബില്യണ്‍ ഡോളര്‍
തങ്ങള്‍ നിക്ഷേപത്തിന്റെ വേഗത കുറച്ചിരിക്കയാണെന്ന് ടെമാസെക്ക് ഇന്റര്‍നാഷണിലിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ റോഹിത് സിഫിമാലിനി പറയുന്നു. പുതിയ ഡീലുകളുണ്ടാക്കുന്നതില്‍ ഇവര്‍ സെലക്ടീവാണ്.

ചൈന അസറ്റ് മാനേജ്‌മെന്റ് 1.79 ട്രില്യണ്‍ യുവാന്‍
കടുത്ത ഇടിവ് നേരിട്ടെങ്കിലും ചൈനീസ് ഓഹരി വിപണിയാണ് യു.എസിനേയും യൂറോപിനേയും അപേക്ഷിച്ച് മികച്ചതെന്ന് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ റിച്ചാര്‍ഡ് പാന്‍ പറഞ്ഞു. ഫെഡ് റിസര്‍വ് നിരക്കുയര്‍ത്തുന്നതോടെ യു.എസ് വീണ്ടും മാന്ദ്യത്തിലാകും. ഇതോടെ ഫണ്ടുകള്‍ ചൈനയിലേയ്ക്ക് ഒഴുകുമെന്നും അദ്ദേഹം പറഞ്ഞു.

X
Top