Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

നിക്ഷേപ പലിശയ്ക്ക് ആദായ നികുതി ഒഴിവാക്കണമെന്ന് എസ്ബിഐ ചെയർമാൻ ദിനശ് ഖാര

ന്യൂഡൽഹി: അക്കൗണ്ട് ഉടമകൾക്കു ബാങ്കുകൾ നൽകുന്ന നിക്ഷേപ പലിശയെ ആദായ നികുതിയിൽനിന്ന് ഒഴിവാക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ചെയർമാൻ ദിനശ് ഖാര നിർദേശിച്ചു.

പലിശ വരുമാനത്തെ നികുതിയിൽനിന്ന് ഒഴിവാക്കുന്നതു ബാങ്കുകളിലേക്കു കൂടുതൽ നിക്ഷേപം ആകർഷിക്കാൻ സഹായകമാകും. അങ്ങനെ ലഭിക്കുന്ന തുക അടിസ്‌ഥാന സൗകര്യ വികസനത്തിനുള്ള ദീർഘകാല പദ്ധതികൾക്കു സാമ്പത്തിക പിന്തുണ നൽകാൻ ബാങ്കുകൾക്കു പ്രയോജനപ്പെടും.

ബാങ്കുകൾ സമാഹരിക്കുന്ന നിക്ഷേപം രാജ്യത്തെ മൂലധനാവശ്യങ്ങൾക്കാണു വിനിയോഗിക്കപ്പെടുന്നത്. അതിനാൽ പലിശ വരുമാനത്തിന്റെ കാര്യത്തിൽ നികുതി ഇളവ് അനുവദിക്കുന്ന നിർദേശം കേന്ദ്ര ബജറ്റിലുണ്ടാകുന്നതു നിക്ഷേപകർക്കുള്ള പ്രോത്സാഹനമായിരിക്കും.

സാമ്പത്തിക വളർച്ചയുടെ നിലവിലെ നിരക്കിന്റെ അടിസ്‌ഥാനത്തിൽ ഈ സാമ്പത്തിക വർഷം 14 – 15% വർധനയാണ് എസ്‌ബിഐ വായ്‌പകളിൽ പ്രതീക്ഷിക്കുന്നത്. ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെയും (ജിഡിപി) പണപ്പെരുപ്പത്തിന്റെയും നിരക്കിനോട് 2 – 3% കൂടി ചേർത്താണ് ഈ അനുമാനം.

കഴിഞ്ഞ വർഷം കൈവരിക്കാൻ സാധിച്ച നിക്ഷേപ വളർച്ച 11 ശതമാനമാണ്. വായ്‌പ – നിക്ഷേപ അനുപാതത്തിന്റെ പിന്തുണയ്‌ക്കായി നിക്ഷേപ പലിശ വർധിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. എസ്‌ബിഐയുടെ വായ്‌പ – നിക്ഷേപ അനുപാതം 68 – 69% മാത്രമാണ്.

നിക്ഷേപ പലിശ വർധിപ്പിക്കാതെതന്നെ വായ്‌പകൾക്കു പണം കണ്ടെത്താൻ സാധിക്കും. ഈ വർഷം 12 – 13% നിക്ഷേപ വളർച്ചയാണു ബാങ്ക് പ്രതീക്ഷിക്കുന്നതെന്നും ഖാര അറിയിച്ചു

X
Top