കൊച്ചി: പ്രമുഖ പൊതുമേഖലാ കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ(എൽ.ഐ.സി) കൈവശമുള്ള വിവിധ കമ്പനികളുടെ ഓഹരികളുടെ മൂല്യത്തിൽ 50 ദിവസത്തിനിടെ 80,000 കോടി രൂപയുടെ വർദ്ധന.
ഇക്കാലയളവിൽ 110 കമ്പനികളിലെ നിക്ഷേപത്തിൽ നിന്ന് പത്ത് ശതമാനത്തിലധികം വരുമാനം ലഭിച്ചു. നിലവിൽ വിവിധ കമ്പനികളുടെ ഓഹരികളിലുള്ള എൽ. ഐ. സിയുടെ നിക്ഷേപ മൂല്യം 11.7 ലക്ഷം കോടി രൂപയാണ്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കോർപ്പറേറ്റായ റിലയൻസ് ഇൻഡസ്ട്രീസിന്റെ 6.27 ശതമാനം ഓഹരികൾ എൽ.ഐ.സിയുടെ കൈവശമാണ്. ഈ ഓഹരികളുടെ മൂല്യം മാത്രം ഒരു ലക്ഷം കോടി രൂപയാണ്.
- എൽ.ഐ.സി നിക്ഷേപം പ്രധാന കമ്പനികളിൽ
- കമ്പനി – നിലവിലെ നിക്ഷേപ മൂല്യം
- റിലയൻസ് ഇൻഡസ്ട്രീസ് ഒരു ലക്ഷം കോടി രൂപ
- ഐ.ടി.സി 86,000 കോടി രൂപ
- ടി.സി.എസ് 64,000 കോടി രൂപ
- എച്ച്.ഡി.എഫ്.സി ബാങ്ക് 54,000 കോടി രൂപ
- എൽ ആൻഡ് ടി 51,000 കോടി രൂപ
- ഇൻഫോസിസ് 51,000 കോടി രൂപ
- എസ്.ബിഐ 48,000 കോടി രൂപ
- ഐ.സി.ഐ.സി.ഐ ബാങ്ക് 42,000 കോടി രൂപ