
മുംബൈ: 300 കോടി രൂപയുടെ ഇതര നിക്ഷേപ ഫണ്ട് (എഐഎഫ്) ആരംഭിക്കുന്നതിന് സെബിയുടെ അനുമതി ലഭിച്ചതായി പ്രാരംഭ ഘട്ട നിക്ഷേപക ശൃംഖല എഫ്എഎഡി തിങ്കളാഴ്ച അറിയിച്ചു. പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിന് കരുതല്‍ ധനം സൂക്ഷിക്കുമെന്ന് എഫ്എഎഡി പ്രസ്താവനയില്‍ പറയുന്നു. ഹെല്‍ത്ത്ടെക്, അഗ്രിടെക്, ഡീപ് ടെക്, ക്ലീന്‍ടെക് സ്പേസ് എന്നിവയ്ക്കായിരിക്കും മുന്‍ഗണന.
” കാറ്റഗറി1 ല്‍ ഉള്‍പ്പെടുത്തി 300 കോടി രൂപയുടെ നിക്ഷേപ ഫണ്ടിനായി സെബി അനുമതി എഫ്എഎഡി നേടി,” പ്രസ്താവന അറിയിച്ചു. 2019 ലാണ് കമ്പനിയുടെ ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്ക് ആരംഭിക്കുന്നത്.
വിവിധ സാങ്കേതിക മേഖലകളിലായി ഇതിനോടകം 75 കോടി രൂപ നിക്ഷേപിച്ചു. 60 ലധികം സ്റ്റാര്‍ട്ടപ്പുകളായാണ് നിക്ഷേപമുള്ളത്. ഏറ്റവും കുറഞ്ഞ ചെക്ക് വലുപ്പം 50,000 ഡോളര്‍ മുതല്‍ 1 ദശലക്ഷം ഡോളര്‍ വരെയാണ്.