ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകളിലെ പണത്തിന്റെ അളവ്, മെയ് മാസത്തില്‍ 10 ശതമാനം ഉയര്‍ന്ന് ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. നിക്ഷേപകരുടെ പങ്കാളിത്തം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണിത്. സമീപകാല മാക്രോ ഇക്കണോമിക് സാഹര്യങ്ങളോട് വിപണി ക്രിയാത്മകമായി പ്രതികരിച്ചു.
ഇതോടെ ബിഎസ്ഇ,നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ എന്നിവയിലെ ഇക്വിറ്റി ക്യാഷ് വിഭാഗത്തിന്റെ സംയോജിത ശരാശരി പ്രതിദിന വിറ്റുവരവ് (എഡിടിവി) 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. മെയ് 1 മുതല്‍ മെയ് 26 വരെ എഡിടിവി 60,142 കോടി രൂപയായി ഉയരുകയായിരുന്നു. ഏപ്രിലില്‍ ഇത് 54,752.37 കോടി രൂപയായിരുന്നു.
ക്യാഷ് വിഭാഗത്തില്‍ എഡിടിവിയുടെ തുടര്‍ച്ചയായ രണ്ടാം മാസത്തെ നേട്ടമാണിത്. ഡെറിവേറ്റീവ് വിഭാഗത്തിലെ അളവുകള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സര്‍വകാല ഉയരത്തിലാണ്. ഡെറിവേറ്റീവ് വിഭാഗത്തിനായുള്ള എഡിടിവി മെയ് മാസത്തില്‍ ഇതുവരെ 264 ലക്ഷം കോടി രൂപയായിട്ടുണ്ട്.
ഇത് 9.1 ശതമാനം പ്രതിമാസ വര്‍ദ്ധനവിനെ കുറിക്കുന്നു. കഴിഞ്ഞ മാസം സെക്യൂരിറ്റീസ് ഇടപാട് നികുതി വര്‍ദ്ധിപ്പിച്ചിട്ടും വിറ്റുവരവില്‍ വര്‍ദ്ധനവുണ്ടായി. ഓപ്ഷന്‍ ട്രേഡിംഗ് വിറ്റുവരവില്‍ അസാധാരണമായ വളര്‍ച്ചയുണ്ടായി.
അത് പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് (എഫ് & ഒ) വിഭാഗത്തിലെ വര്‍ദ്ധനവ് പ്രധാനമായും പോസിറ്റീവ് മാര്‍ക്കറ്റ് വികാരവും മൊത്തത്തിലുള്ള വിപണി ഉയര്‍ച്ചയും കാരണമാണ്. സെക്യൂരിറ്റീസ് ട്രാന്സാക്ഷന് ടാക്സ് (എസ്ടിടി) വര്ദ്ധനവിന്റെ യഥാര്ത്ഥ ആഘാതം വിപണി സാഹചര്യങ്ങള്‍ വഷളാകുമ്പോള്‍ മാത്രമേ വ്യക്തമാകൂ.
നിഫ്റ്റി, ബാങ്ക് നിഫ്റ്റി സൂചികകളിലെ ഉയര്‍ന്ന ചാഞ്ചാട്ടവും എഫ് & ഒ അളവിലെ വര്‍ദ്ധനവിന് കാരണമാകാം. ഉയര്‍ന്ന ചാഞ്ചാട്ടം വ്യാപാരികള്‍ക്ക് വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ മുതലാക്കാനും ലാഭം നേടാനും അവസരം നല്‍കുന്നുവെന്ന് അനലിസ്റ്റുകള്‍ പറഞ്ഞു.