പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നുആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള നിര്‍ണായക നടപടിയുമായി കേന്ദ്രം2028ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഒരു വർഷമായി മാറ്റമില്ലാതെ ഇന്ധന വിലഇന്ത്യയിൽ കണ്ണുവച്ച് ആഗോള ചിപ്പ് കമ്പനികൾ

ധനനയത്തിന് മുന്നോടിയായി ജാഗ്രത, വിപണിയില്‍ അനിശ്ചിതത്വം

മുംബൈ: റിസര്‍വ് ബാങ്ക് ധനനയത്തിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പ്രകടപ്പിക്കുകയാണെന്ന് കൊടക് സെക്യൂരിറ്റീസ് റിസര്‍ച്ച് തലവന്‍ ശ്രീകാന്ത് ചൗഹാന്‍ നിരീക്ഷിക്കുന്നു. രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം ചൊവ്വാഴ്ച വിപണി ഇടിവ് നേരിട്ടിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 ആഗോള സൂചനകള്‍ പിന്തുടരുന്നത് വിപണി തുടരും എന്ന് പറഞ്ഞ ചൗഹാന്‍ ലാഭമെടുപ്പും പ്രതീക്ഷിക്കുന്നു. അതേസമയം ബുള്ളിഷ് പ്രവണതയ്ക്ക് ഇതുവരെ ക്ഷതമേറ്റിട്ടില്ല. സാങ്കേതികമായി ചെറിയ ബെയറിഷ് കാന്‍ഡിലാണ് പ്രതിദിന ചാര്‍ട്ടില്‍ രൂപപ്പെട്ടിട്ടുള്ളത്.

ഇത് അനിശ്ചിതത്വത്തെ കുറിക്കുന്നു. 19700 ലെവലിന് താഴെ നിഫ്റ്റി 19650-19600 ലേയ്ക്ക് വീഴാം. 19800 ന് മുകളില്‍ മാത്രമേ റാലി പ്രതീക്ഷിക്കാനാകൂ.

അങ്ങിനെ സംഭവിക്കുന്ന പക്ഷം സൂചിക 19840-19875 ലെവല്‍ ലക്ഷ്യംവയ്ക്കും.

X
Top