Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ദീര്‍ഘകാല നിക്ഷേപത്തിന് ഉചിതമായ സമയം – വിദഗ്ധര്‍

മുംബൈ:നാല് മാസത്തെ മുന്നേറ്റത്തിന് ശേഷം, വിപണി ഇടിഞ്ഞു, ഗൗരവ് ദുവ, ഹെഡ് – ക്യാപിറ്റല്‍ മാര്‍ക്കറ്റ് സ്ട്രാറ്റജി, ഷെയര്‍ഖാന്‍ ബിഎന്‍പി പാരിബാസ് പറയുന്നു. ഫിച്ച് റേറ്റിംഗ് ഏജന്‍സി, യൂഎസ് ക്രെഡിറ്റ്‌ റേറ്റ് താഴ്ത്തിയതാണ് കാരണം.ഇത് ലാഭമെടുപ്പ് ത്വരിതപ്പെടുത്തുകയായിരുന്നു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഒരു മള്‍ട്ടി-ഇയര്‍ അപ് സൈക്കിളിലാണെന്നും ഹ്രസ്വകാലത്തില്‍ വിപണി സാധാരണ നില കൈവരിക്കുമെന്നും ദുവ നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ ശക്തമായ ഓഹരികള്‍ ഇടിവില്‍ വാങ്ങുകയാണ് അഭികാമ്യം.ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റമെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാറും സമാന നിരീക്ഷണമാണ് നടത്തുന്നത്.

പലപ്പോഴും അപ്രതീക്ഷിത സംഭവങ്ങള്‍ ഓഹരി വിപണികളെ ബാധിക്കുന്നതായി അദ്ദേഹം പറയുന്നു.വിപണി മൂല്യം ഉയരുമ്പോള്‍, വില്‍പ്പന കുത്തനെ ഉയരും. യുഎസ് ക്രെഡിറ്റ് റേറ്റിംഗ് ഫിച്ച് തരംതാഴ്ത്തിയതിന് ശേഷം ആഗോള വിപണികളില്‍ സംഭവിച്ചതും ഇതാണ്.

ആഗോള വിപണികളെ നയിക്കുന്ന അടിസ്ഥാന ഘടകങ്ങളെ പ്രതിസന്ധി ബാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. ഇല്ല എന്നാണ് ഉത്തരം. നിലവില്‍ ആഗോള റാലിയെ നയിക്കുന്നത് യുഎസ് സമ്പദ്വ്യവസ്ഥയുടെ സോഫ്റ്റ് ലാന്‍ഡിംഗാണ്.

ഈ അവസ്ഥയ്ക്ക് മാറ്റമൊന്നും സംഭവിക്കില്ല. യുഎസ് ജിഡിപി വളര്‍ച്ച ശക്തമാണ്. പണപ്പെരുപ്പം കുറയുന്നു.

80 ശതമാനം കമ്പനികളും പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ത്രൈമാസ ഫലമാണ് പുറത്തുവിട്ടിട്ടുള്ളത്. അതുകൊണ്ടുന്നെ ഫിച്ചിന്റെ ഇടപെടല്‍ മാക്രോ ഘടനയെ മാറ്റുന്നില്ലെന്ന് വിജയകുമാര്‍ പറഞ്ഞു.

റേറ്റിംഗ് തരംതാഴ്ത്തലിന്റെ വൈകാരിക ആഘാതം ഉടന്‍ മങ്ങുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്ത്യന്‍ ഇക്വിറ്റി വിപണി ഹ്രസ്വകാല വീക്ഷണകോണില്‍ അമിത മൂല്യനിര്‍ണ്ണയത്തിലാണുള്ളത്. അതേസമയം ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വിലകള്‍ ന്യായമാണ്.

തിരുത്തല്‍ വരുത്തുന്ന നിലവാരമുള്ള ഓഹരികള്‍ ശേഖരിക്കാന്‍ അവസരം ഉപയോഗിക്കാം. ബാങ്കിംഗ്, ക്യാപിറ്റല്‍ ഗുഡ്‌സ്, നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഭാഗങ്ങളിലെ മുന്‍നിര ഓഹരികള്‍ എന്നിവയാണ് വിജയകുമാര്‍ നിര്‍ദ്ദേശിക്കുന്നത്.

X
Top