Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഡിസംബറിലെ ഐപിഒകളില്‍ കോളടിച്ച് നിക്ഷേപകര്‍

2024 വിടവാങ്ങുമ്പോള്‍ അവസാന മാസത്തില്‍ പ്രാഥമിക ഓഹരി വില്‍പന വഴി നിക്ഷേപം നടത്തിയ നിക്ഷേപകര്‍ക്ക് ലഭിച്ചത് മികച്ച നേട്ടം. ഓഹരി വിപണിയില്‍ ഇടിവായിരുന്നെങ്കിലും പ്രാഥമിക ഓഹരി വില്‍പനയിലൂടെ വിപണിയില്‍ എത്തിയ മിക്ക ഓഹരികളും മികച്ച മുന്നേറ്റം കാഴ്ചവച്ചു.

22 ഓഹരികളില്‍ 21 എണ്ണവും മികച്ച നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. സെന്‍സെക്സ് 1100 പോയിന്‍റ് നഷ്ടത്തില്‍ കലാശിച്ച മാസത്തിലാണ് ഐപിഒയിലൂടെ നിക്ഷേപകര്‍ നേട്ടം കൈവരിച്ചത്.

ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 5 എണ്ണം 66 ശതമാനത്തിലേറെ നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ടോസ് ദി കോയിന്‍ ആണ് ഇതില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ച ഓഹരി.

167% റിട്ടേണ്‍ ആണ് ഇതിലൂടെ നിക്ഷേപകര്‍ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ളത് മമത മെഷിനറിയാണ.് അതിന്‍റെ ഓഹരികള്‍ 136 ശതമാനം ഉയര്‍ച്ച കൈവരിച്ചു. ഈ മാസം ഓഹരി വിപണിയില്‍ എത്തിയ മോബ്ിക്വിക്ക് സിസ്റ്റം 129 ശതമാനവും നൈസസ് ഫിനാന്‍സ് 111 ശതമാനവും എന്‍ സി ഡി എ സി ഇന്‍ഫ്ര 109 ശതമാനവും ഉയര്‍ന്നു.

എമറാള്‍ഡ് ടയറിന്‍റെ ഓഹരികളില്‍ നിക്ഷേപിച്ച നിക്ഷേപകര്‍ക്ക് 94 ശതമാനം നേട്ടമാണ് ലഭിച്ചത്. ഈ മാസം ഓഹരി പണികളില്‍ എത്തിയ സുപ്രീം ഫെസിലിറ്റി മാനേജ്മെന്‍റ് മാത്രമാണ് നഷ്ടം നേരിട്ടത് .

27% ഇടിവാണ് സുപ്രീം ഫെസിലിറ്റി മാനേജ്മെന്‍റ് ഓഹരികളില്‍ ഉണ്ടായത്. മൂന്ന് ഓഹരികള്‍ ഒഴികെ ബാക്കിയുള്ളതെല്ലാം ഇരട്ട അക്കത്തില്‍ ഏറെ നേട്ടം നിക്ഷേപകര്‍ക്ക് നല്‍കി
വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ മികച്ച ഇടപെടലാണ് പ്രാഥമിക ഓഹരി വില്‍്പന വലിയ വിജയം ആകാന്‍ സഹായിച്ചത്.

എക്സ്ചേഞ്ചുകളിലൂടെ 656 കോടി രൂപയുടെ നിക്ഷേപം വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റഴിച്ചപ്പോള്‍ പ്രാഥമിക വിപണിയില്‍ 17331 കോടി രൂപയുടെ നിക്ഷേപം വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ നടത്തി.

ഓഹരികളുടെ ഉയര്‍ന്ന മൂല്യം കാരണമാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ അവരുടെ നിക്ഷേപങ്ങള്‍ വിറ്റഴിക്കുന്നതെങ്കില്‍ പ്രാഥമിക വിപണികളിലെത്തുന്ന ഓഹരികളിലെ മികച്ച മൂല്യമാണ് നിക്ഷേപം നടത്താന്‍ കാരണം.

X
Top