ന്യൂഡല്‍ഹി: ഏഴ് ദിവസത്തെ തുടര്‍ച്ചയായ കുതിപ്പ് ഓഹരി നിക്ഷേപകരുടെ കീശയില്‍ വന്‍തുക നിറച്ചു. സെന്‍സെക്‌സും നിഫ്റ്റിയും യഥാക്രമം 60,150 ലെവലിലും 17750 ലെവലിലും എത്തിയതോടെ കമ്പനികളുടെ വിപണി മൂല്യം 12.56 ലക്ഷം കോടി രൂപ ഉയരുകയായിരുന്നു.. ബിഎസ്ഇ ലിസ്റ്റ്ഡ് കമ്പനികളുടെ വിപണി മൂല്യം ഏപ്രില്‍ 11 ന് 264.51 ലക്ഷം കോടി രൂപയാണ്.
തിങ്കളാഴ്ച ഇത് 263.13 ലക്ഷം കോടി രൂപയായിരുന്നു. 1,37,628.56 കോടി രൂപയുടെ ഉയര്‍ച്ച. മാര്‍ച്ച് 29 തൊട്ടുള്ള 7 ദിവസങ്ങളില്‍ തുടര്‍ച്ചയായി വിപണി നേട്ടമുണ്ടാക്കി.
ഈ ദിവസങ്ങളിലെ എംക്യാപ് വര്‍ധന 1256510.59 കോടി രൂപ.മാര്‍ച്ച് 28 ന് 251.94 കോടി രൂപ മാത്രമായിരുന്നു വിപണി മൂല്യം. ഏഴ് ദിവസങ്ങളില്‍ സെന്‍സെക്‌സ് 2544 പോയിന്റ് അഥവാ 4.41 ശതമാനവും നിഫ്റ്റി 771 പോയിന്റ് അഥവാ 4.55 ശതമാനവും നേട്ടമുണ്ടാക്കി.