Alt Image
ഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധനബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളും

മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപ താത്പര്യം ഏറുന്നു

കൊച്ചി: രാജ്യത്തെ ഓഹരി അധിഷ്ഠിത മ്യൂച്ച്വൽ ഫണ്ടുകളിൽ ജനുവരിയിൽ മാത്രം ഈ മേഖലയിൽ 21,780.5 കോടി രൂപയുടെ നിക്ഷേപം.

ഓഹരി വിപണിയിലെ റെക്കാഡ് മുന്നേറ്റമാണ് മ്യൂച്ച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് കുതിച്ചുയരാൻ സഹായിക്കുന്നത്.

കഴിഞ്ഞ 35 മാസങ്ങളിലും മ്യൂച്ച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് കൂടി. മ്യൂച്ച്വൽ ഫണ്ടുകളിൽ മുൻപൊരിക്കലുമില്ലാത്ത ആവേശമാണ് ദൃശ്യമാകുന്നതെന്ന് ധനകാര്യ വിപണിയിലുള്ളവർ പറയുന്നു.

ഡിസംബർ മാസത്തേക്കാൾ 28 ശതമാനം അധികം തുക ജനുവരിയിൽ മ്യൂച്ച്വൽ ഫണ്ടുകളിൽ അധികമായി ലഭിച്ചത്.

സാമ്പത്തിക മേഖലയിലെ മികച്ച വളർച്ചയും ഓഹരി വിപണിയുടെ ചരിത്ര മുന്നേറ്റവും മ്യൂച്ച്വൽ ്വണ്ടുകളിലേക്കുള്ള പണമൊഴുക്ക് കൂട്ടുകയാണെന്ന് അസോസിയേഷൻ ഒഫ് മ്യൂച്ച്വൽ ഫണ്ട്സ് ഒഫ് ഇന്ത്യയുടെ ചീഫ് എക്സിക്യുട്ടിവ് ഓഫീസർ വെങ്കട് ചലാസനി പറയുന്നു.

കഴിഞ്ഞ മാസം പുതിയ മൂന്ന് ഫണ്ടുകൾ വിപണിയിലെത്തിയതും നിക്ഷേപ വളർച്ചയ്ക്ക് കരുത്തായി.

സെക്ടറൽ, തീമാറ്റിക് ഫണ്ടുകളിലാണ് നിക്ഷേപകർ അധിക താത്പര്യം പ്രകടിപ്പിക്കുന്നത്. ജനുവരിയിൽ 4804 കോടി രൂപയാണ് ഈ ഫണ്ടുകളിലെത്തിയത്. ഓഹരി അധിഷ്ഠിത മ്യൂച്ച്വൽ ഫണ്ടുകളുടെ എണ്ണം 150 കടന്നു.

ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളിലും മികച്ച നിക്ഷേപ താത്പര്യം തുടരുകയാണ്.

വൻവരുമാനം നൽകി ഫണ്ടുകൾ
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രമുഖ ഫണ്ടുകളെല്ലാം നിക്ഷേപകർക്ക് വൻ വരുമാനമാണ് ലഭ്യമാക്കിയത്.

ഇൻഡെക്സ് ഫണ്ടുകളാണ് ഏറ്റവും മികച്ച പ്രകടനേ കാഴ്ച്ചവെച്ചത്. പ്രതിവർഷം ഇരുപത് മുതൽ അൻപത് ശതമാനം വരെ വരുമാനം ലഭ്യമാക്കിയ ഫണ്ടുകളിലേക്ക് വൻ നിക്ഷേപ ഒഴുക്കാണ് ദൃശ്യമാകുന്നത്.

ചെറുിട, ഇടത്തരം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഉയർന്ന വരുമാനം നൽകുന്നതിൽ മുൻനിരയിൽ.

മുൻനിര കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളുടെ പ്രകടനവും ഏറെ ആവേശം പകരുന്നതാണെന്ന് വിപണിയിലുള്ളവർ പറയുന്നു.

X
Top