Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

രണ്ട് സെഷനുകളില്‍ നിക്ഷേപകര്‍ക്ക് നഷ്ടം 11.75 ലക്ഷം കോടി രൂപ

മുംബൈ: ബജറ്റിന് മുന്നോടിയായി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കൂപ്പുകുത്തിയത് നിക്ഷേപകരുടെ കീശ ചോര്‍ത്തി. ബെയറുകള്‍ കളം വാണതോടെ കഴിഞ്ഞ 2 സെഷനുകളില്‍ 11.75 ലക്ഷം കോടി രൂപനഷ്ടം സംഭവിക്കുകയായിരുന്നു.

ബിഎസ്ഇ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 280.39 ലക്ഷം കോടി രൂപയില്‍ നിന്നും 268.64 ലക്ഷം കോടി രൂപയായി കുറഞ്ഞു.

സെന്‍സെക്‌സ് 1.93 ശതമാനം അഥവാ 1160 പോയിന്റ് കുറഞ്ഞ് 59045 ലെവലിലും നിഫ്റ്റി50 2.1 ശതമാനം അഥവാ 375 പോയിന്റ് കുറവില്‍ 17,517 ലെവലിലും വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1.5 ശതമാനവും 2.5 ശതമാനവുമാണ് പൊഴിച്ചത്.

ബിഎസ്ഇയില്‍ ഒരു ഷെയറിന് 5 എണ്ണം എന്ന അനുപാതത്തില്‍ ഓഹരികള്‍ നഷ്ടം നേരിട്ടു. വാഹനം ഒഴികെയുള്ള എല്ലാ മേഖലകളും ചുവപ്പ് തെളിയിച്ചു.

ഊര്‍ജ്ജം, യൂട്ടിലിറ്റീസ്, എണ്ണയും വാതകവും, വൈദ്യുതി എന്നി 6-7 ശതമാനമാണ് ഇടിവ് നേരിട്ടത്. ബാങ്ക്, കാപിറ്റല്‍ ഗുഡ്‌സ്, കമ്മോഡിറ്റീസ് എന്നിവ 2-3 ശതമാനവും കുറഞ്ഞു. അതേസമയം ബജറ്റുകള്‍ക്ക് മുന്നോടിയായി സംഭവിക്കുന്ന പതിവ് പ്രവണതമാത്രമാണ് ഈ തകര്‍ച്ചയെന്ന് വിശകലന വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

ഫെബ്രുവരി 1 നടക്കുന്ന ഫെഡറല്‍ പണനയ അവലോകന യോഗവും ഇടിവിന് കാരണമായി. ബജറ്റ്, ഫെഡ് റിസര്‍വ് നയങ്ങളായിരിക്കും വരും ദിവസങ്ങളില്‍ വിപണിയുടെ ഗതി നിര്‍ണ്ണയിക്കുക.

X
Top