Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ട്രഷറി പ്രവർത്തനങ്ങൾക്കായി പുതിയ യൂണിറ്റ് രൂപീകരിച്ച് ഐഒസി

ന്യൂഡൽഹി: മൂലധന, വ്യാപാര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് തങ്ങളുടെ വിദേശ യൂണിറ്റുകളുടെ ഫണ്ട് ശേഖരിക്കുന്നതിനായി ഒരു അനുബന്ധ സ്ഥാപനം രൂപീകരിച്ചതായി അറിയിച്ച് ഇന്ത്യയിലെ മുൻനിര റിഫൈനറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ.

കമ്പനിയുടെ പുതിയ യൂണിറ്റ് സാമ്പത്തിക മേഖലയിൽ ശ്രദ്ധ കേന്ദ്രികരിക്കും. പടിഞ്ഞാറൻ ഇന്ത്യയിലെ ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിലെ (GIFT സിറ്റി) ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററിലാകും (IFSC) ഐഒസിയുടെ ഫിനാൻസ് കമ്പനി പ്രവർത്തിക്കുക. ഗുജറാത്തിൽ ഒരു അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രം സൃഷ്ടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഗിഫ്റ്റ് സിറ്റി സ്ഥാപിച്ചത്.

ഗിഫ്റ്റ് സിറ്റി അടിസ്ഥാനമാക്കിയുള്ള കമ്പനികൾക്ക് 10 വർഷത്തേക്ക് 100 ശതമാനം ആദായ നികുതി ഇളവ് ലഭിക്കും. ഈ ഫിനാൻസ് കമ്പനി വിദേശ കമ്പനികളുടെ ഫണ്ട് ശേഖരണം പോലുള്ള ധനകാര്യ പ്രവർത്തനങ്ങൾ നടത്തുകയും ഐ‌ഒ‌സിയുടെയും ഗ്രൂപ്പ് കമ്പനികളുടെയും ട്രേഡ് ഫിനാൻസിംഗിനായി അത് ഉപയോഗിക്കുകയും ചെയ്യുമെന്ന് ഇന്ത്യൻ ഓയിൽ അറിയിച്ചു.

ഐ‌ഒ‌സിയുടെ ആഗോള ട്രഷറി പ്രവർത്തനം ഫിനാൻസ് കമ്പനി കൈകാര്യം ചെയ്യുമെന്നും വിദേശ വിപണികളിൽ നിന്ന് മൂലധനവും കടവും സമാഹരിക്കുന്നതിന് ഐഎഫ്‌എസ്‌സി ഉപയോഗിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

X
Top