ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ വിപണന കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസിഎൽ) അതിന്റെ റിഫൈനറികളിലെ ഏഴ് ഹൈഡ്രജൻ ഉൽപാദന യൂണിറ്റുകൾ വിൽക്കാൻ പദ്ധതിയിടുന്നതായി വികസനത്തെക്കുറിച്ച് അറിയാവുന്ന അടുത്ത വൃത്തങ്ങൾ പറഞ്ഞു.
സർക്കാരിന്റെ ആസ്തി ധനസമ്പാദന പദ്ധതിയുടെ ഭാഗമാണ് വിൽപ്പന. കൂടാതെ ഐഒസിഎൽ അതിന്റെ രണ്ട് ഹൈഡ്രജൻ ജനറേഷൻ യൂണിറ്റുകൾ ഈ വർഷം വിൽക്കാൻ പദ്ധതിയിടുന്നു. ഇതുമായി ബന്ധപ്പെട്ട് തുടക്കത്തിൽ ഗുജറാത്ത് റിഫൈനറിയിൽ പ്രതിവർഷം 70,000 ടൺ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റിന്റെ 100% ഓഹരി വിൽക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
അടുത്ത വർഷം അഞ്ച് പ്ലാന്റുകൾ കൂടി വിൽക്കാൻ ഐഒസിഎൽ ഉദ്ദേശിക്കുന്നതായും, യൂണിറ്റിന്റെ ലൈസൻസർക്ക് കൈമാറിക്കൊണ്ട് പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ ഐഒസിഎൽ തയ്യാറായില്ല.