Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഐഫോണ്‍ 16 ചൈനയില്‍ കുതിക്കുന്നു; പിന്നിലാക്കിയത് വിവോയെയും വാവേയേയും

പ്പിളിന്റെ ഏത് ഉത്പന്നം വിപണിയില്‍ എത്തിയാലും അത് ലോകം മുഴുവൻ ട്രെൻഡ് ആകാറാണ് പതിവ്. എന്നാല്‍ കഴിഞ്ഞ വർഷം ആപ്പിള്‍ ലോഞ്ച് ചെയ്ത ഐഫോണ്‍ 15 ചൈനീസ് മാർക്കറ്റില്‍ വേണ്ടത്ര ക്ലച്ച്‌ പിടിച്ചിരുന്നില്ല.

പുതിയ ഫീച്ചറുകളുടെ അപര്യാപ്തതയും വിലക്കൂടുതലുമായിരുന്നു ഐഫോണ്‍15 ചൈനയില്‍ നേരിട്ട പ്രധാന പ്രശ്നങ്ങള്‍. ഐഫോണിന്റെ പകുതി വിലയില്‍ മെച്ചപ്പെട്ട ഫീച്ചറുകളോടെ വിവോയും വാവേയും സ്മാർട് ഫോണുകള്‍ വിപണിയിലേക്ക് എത്തിച്ചതോടെ ഐഫോണ്‍15 ന്റെ വില്പന ഏതാണ്ട് നിലച്ച മട്ടായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച്‌ മാസങ്ങള്‍ക്ക് മുൻപ് ലോഞ്ച് ചെയ്ത ഐഫോണ്‍ 16 ചൈനീസ് മാർക്കറ്റ് കീഴടക്കിയെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോർട്ടുകള്‍.

വിപണിയില്‍ എത്തി വെറും മൂന്നാഴ്ച്ചകള്‍ കൊണ്ട് തന്നെ ഐഫോണ്‍ 15 നെക്കാള്‍ 20% വർധനവാണ് ഐഫോണ്‍ 16ന്റെ വില്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 20ന് ചൈനയില്‍ അവതരിപ്പിച്ച ഐഫോണ്‍16 ന് മറ്റ് മോഡലുകളെക്കാള്‍ പ്രവർത്തനക്ഷമതയും ബാറ്ററി ലൈഫും കമ്പനി ഉറപ്പ് നല്‍കിയിരുന്നു. 844 യു.എസ് ഡോളറാണ് ഐഫോണ്‍ 16ന്റെ ചൈനയിലെ വില.

ഇത്തവണ ആപ്പിള്‍ ഇൻറലിജൻസ് ഫീച്ചറുകള്‍ മുൻനിർത്തിയാണ് ഐഫോണ്‍ 16 സീരീസ് ആപ്പിള്‍ വിപണിയില്‍ അവതരിപ്പിച്ചത്. പുത്തൻ ഫീച്ചറുകളുടെ അഭാവത്തില്‍ ഐഫോണ്‍ 16 സീരീസ് വലിയ വിമർശനം നേരിട്ടിരുന്നു.

ഐഫോണ്‍ 16 അവതരിപ്പിച്ചതിനൊപ്പമാണ് വാവേ ചൈനയില്‍ ട്രൈ ഫോള്‍ഡ് സ്മാർട്ഫോണ്‍ അവതരിപ്പിച്ചത്. ഇതിനും വലിയ സ്വീകാര്യതയാണ് ചൈനയിലുള്ളത്.

X
Top