Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഐഫോൺ 16 സീരീസ് സെപ്റ്റംബറിൽ വിപണിയിൽ എത്തും; ഐഒഎസ് 18 ബീറ്റ വേർഷൻ അവതരിപ്പിച്ച് ആപ്പിൾ

ഒഎസിൻ്റെ ഏറ്റവും പുതിയ ബീറ്റ വേർഷൻ അവതരിപ്പിക്കുകയാണ് ആപ്പിൾ. ഐഒഎസ് 18 ബീറ്റ വേ‍ർഷനിൽ ആപ്പിൾ വെബ് ബ്രൗസിംഗ് അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതായി ആണ് റിപ്പോ‍ർട്ട്.

ഐഫോണിൻ്റെ പുതിയ ഡെവലപ്പർ ബീറ്റ സോഫ്റ്റ്‌വെയറും ഐപാഡ്, മാക്ക് എന്നിവയുടെ സോഫ്റ്റ്‍വെയറും ഒട്ടേറെ സവിശേഷതകളോടെ നവീകരിക്കുന്നുണ്ട്. ഡിസ്‌ട്രാക്ഷൻ കൺട്രോൾ തീമിൽ ആണ് ഡിസൈൻ.

ഐഫോൺ, മാക്ക്, ഐപാഡ് എന്നിവയിലെ പോപ്പ് അപ്പുകൾ മറയ്ക്കാൻ ഡിസ്ട്രാക്ഷൻ കൺട്രോൾ രൂപകൽപ്പന ചെയ്തിരിക്കുകയാണ്. അതേസമയം പരസ്യങ്ങൾ മൊത്തമായി മാറ്റാൻ ഒന്നുമാകില്ല.

എന്തായാലും മറ്റ് അനാവശ്യ പോപ്പ്അപ്പുകളും മറ്റും സ്‌ക്രീൻ മറയ്ക്കില്ല. ഒരു വെബ്‌സൈറ്റിൻ്റെ പ്രസക്തമായ ഭാഗങ്ങൾ എളുപ്പത്തിൽ കാണാൻ കഴിയുന്ന ഹൈലൈറ്റുകളും മറ്റുമാണ് വേറൊരു സവിശേഷത. ഐഒഎസ് ആപ്പുകളായ സഫാരിയിലും ഫോട്ടോസിലും ഒട്ടേറെ മാറ്റങ്ങളുണ്ട്.

ഐഒഎസ് ഡെവലപ്പർ ബീറ്റ വേർഷനിൽ പുനർരൂപകൽപ്പന ചെയ്ത ആപ്പ് ഐക്കണുകളാണ് കാണാൻ ആകുക. പുതിയ ഡിസ്ട്രാക്ഷൻ കൺട്രോൾ ഓപ്ഷൻ ഉപയോഗിച്ച്, സൈൻ-ഇൻ പോപ്പ് അപ്പുകളും ഓവർലേകളും പോലുള്ള വെബ്‌പേജുകളിലെ ഉള്ളടക്കം തിരഞ്ഞെടുത്ത് ഉപയോക്താക്കൾക്ക് ബ്ലോക്ക് ചെയ്യാനാകും.

ആപ്പിൾ ഡിസ്പ്ലേയിൽ കൂടുതൽ ഫോട്ടോകൾ കാണിക്കുന്ന “ഓൾ ഫോട്ടോസ് ഓപ്ഷൻ മെച്ചപ്പെടുത്തിയിട്ടുണ്ട്. പുതിയ പതിപ്പ് ഫോട്ടോ ആൽബങ്ങളുടെ ആക്സസ് എളുപ്പമാക്കും. കൂടാതെ, സെല്ലുലാർ ഡാറ്റ, സ്‌ക്രീൻ മിററിംഗ് എന്നിവയും മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഐഫോണിനായുള്ള ഐഒഎസ് 18 ഡെവലപ്പർ ബീറ്റ അപ്‌ഡേറ്റിൻ്റെ റോളൗട്ടിന് പുറമേ ഐപാഡ്ഒസ് 18, വാച്ച്ഒഎസ് 11, ടിവിഒഎസ് 18 തുടങ്ങിയവയുടെ അടുത്തെ ഡെവലപ്പർ വേർഷനുകളും കമ്പനി പുറത്തിറക്കി.

ഐഫോൺ 16 സെപ്റ്റംബറിൽ പുറത്തിറങ്ങും. അടുത്ത വർഷം പ്രതീക്ഷിച്ചതിലും ഐഫോൺ 17 ഉപയോക്താക്കളുടെ കൈകളിൽ എത്തിയേക്കും.

ഐഫോൺ 16
ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് മോഡലുകൾ സെപ്റ്റംബർ വിപണിയിൽ എത്തും. ബാറ്ററി ലൈഫിൽ ഉൾപ്പെടെ ഈ മോഡലുകൾക്ക് കാര്യമായ വ്യത്യാസം ഉണ്ടാകും.

സെപ്റ്റംബറിൽ 4 ഐഫോൺ 16 മോഡലുകൾ വിപണിയിൽ എത്തും. ഐഫോൺ 16, ഐഫോൺ16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നീ മോഡലുകൾ വിപണിയിൽ എത്തും.

ലോഞ്ച് കാത്തിരിക്കുകയാണ് ആരാധകർ.

X
Top