2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ഇന്ത്യയിൽ റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തി ഐഫോൺ

ഒക്ടോബർ-ഡിസംബർ കാലയളവിൽ ഇന്ത്യയിൽ റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോൺ മോഡലായി ഐഫോൺ മാറിയെന്ന് ആപ്പിൾ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടിം കുക്ക്. ആപ്പിളിന് ഇന്ത്യയിൽ വലിയ രീതിയിലുള്ള വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇതിനാൽ ഇന്ത്യയിൽ കൂടുതൽ ആപ്പിൾ സ്റ്റോറുകൾ തുറക്കുമെന്ന് സി ഇ ഒ ടിം കുക്ക് വ്യക്തമാക്കി.

ഇന്ത്യൻ വിപണി നോക്കുമ്പോൾ സ്മാർട്ഫോൺ വില്പനയിൽ ആപ്പിൾ രണ്ടാമതും, കംപ്യൂട്ടർ, ടാബ്ലറ്റ് ഉത്പന്നങ്ങളിൽ മൂന്നാം സ്ഥാനത്തുമാണ്. ഇത് ആപ്പിൾ ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിലുള്ള സ്വീകാര്യത വ്യക്തമാക്കുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോൺ മോഡലായി ഐഫോൺ മാറുന്നത് ഇതാദ്യമാണെന്ന് റിപ്പോർട്ടുകളുണ്ട്. ഡിസംബർ പകുതിയോടെ എക്കാലത്തെയും റെക്കോർഡ് നേട്ടമായ 124. 3 ബില്യൺ ആണ് ആപ്പിൾ നേടിയത്.

ഒരു വർഷത്തിന് മുമ്പ് ഒക്ടോബർ – ഡിസംബർ മാസത്തിൽ 7 ശതമാനം അതായത് 33.91 ബില്ല്യണായി കമ്പനിയുടെ വരുമാനം കുറഞ്ഞിരുന്നു.

ഇന്ത്യയിൽ ആപ്പിൾ ഉത്പന്നമായ മാക് പിസിയുടെ വില്പന 7.78 ബില്ല്യണിൽ നിന്നും 8.98 ബില്ല്യണായി കൂടുകയും, ഐപാഡിന്റെ വിൽപ്പന 15 ശതമാനായി കൂടുകയും ചെയ്തു. എന്നാൽ ചൈനയിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നേട്ടമാണ് ഉണ്ടായിവരുന്നത്.

ആപ്പിൾ ഉത്പന്നങ്ങളുടെ വില്പനയിൽ 11 ശതമാനം ഇടിവാണ് ചൈനയിൽ രേഖപ്പെടുത്തിയത്. ആപ്പിൾ ഉത്പന്നങ്ങൾ അധികവും നിർമിക്കുന്നത് ചൈനയിലാണെന്നതും പ്രധനമാണ്.

ഫീച്ചറുകൾ വിപുലപ്പെടുത്തി ഏപ്രിലോടെ ഇന്ത്യൻ വിപണിയിൽ ആപ്പിളിന്റെ ഇംഗ്ലീഷ് വേർഷൻ ഇറക്കുന്നുണ്ടെന്നും ടിം കുക്ക് അറിയിച്ചിട്ടുണ്ട്.

X
Top