ഓഫിസ് ഷെയറിംഗ് സ്റ്റാര്‍ട്ട്-അപ് ആയ ആവിസ് സ്‌പേസ് സൊല്യൂഷന്‍സിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ മെയ് 22ന് ആരംഭിക്കും. മെയ് 27 വരെ സബ്‌സ്‌ക്രിപ്‌ഷന്‍ നടക്കും. 364-383 രൂപയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന ഇഷ്യു വില.
മെയ് 30ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
599 കോടി രൂപയാണ് ഐപി വഴി കമ്പനി സമാഹരിക്കുന്നത്. ഉയര്‍ന്ന ഇഷ്യു വില പ്രകാരം കമ്പനിയുടെ വിപണിമൂല്യം 2659 കോടി രൂപയായിരിക്കും. ആഫിസ് ഏറ്റവുമെടുവില്‍ 2022ല്‍ ധനസമാഹരണം നടത്തിയിരുന്നു.
128 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയാണ് കമ്പനി നടത്തുന്നത്. ഇതിന് പുറമെ ഓഫര്‍ ഫോര്‍ സെയില്‍ വഴി 490.72 കോടി രൂപയുടെ പുതിയ ഓഹരികള്‍ വിറ്റഴിക്കും.
ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരുന്നു.
ഐപിഒ വഴി സമാഹരിക്കുന്ന തുക പുതിയ സെന്ററുകള്‍ സ്ഥാപിക്കുന്നതും മൂലധന ചെലവിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒന്‍പത് മാസ കാലയളവില്‍ കമ്പനി 18.9 കോടി രൂപയുടെ നഷ്‌ടമാണ് നേരിട്ടത്. മുന്‍വര്‍ഷം സമാന കാലയളവില്‍ നഷ്‌ടം 46.6 കോടി രൂപയായിരുന്നു.
616 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒന്‍പത് മാസ കാലയളവില്‍ കമ്പനി നേടിയത്.
മുന്‍വര്‍ഷം സമാന കാലയളവില്‍ വരുമാനം 545 കോടി രൂപയായിരുന്നു.